പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമം, പാട്നയിൽ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്

പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് പാട്നയിൽ മൂന്നിടത്ത് എൻഐഎ റെയ്ഡ് നടത്തി.

ഭീകര പ്രവർത്തനങ്ങളുമായി പങ്കുള്ളതായി സംശയമുള്ള മൂന്ന് പേരുടെ വീടുകൾ കേന്ദ്രീകരിച്ച്‌ ഇന്ന് രാവിലെയാണ് എൻഐഎ സംഘം തെരച്ചിൽ നടത്തിയത്.

ദർബംഗ സ്വദേശികളായ നൂറുദ്ദീൻ, സനാവുല്ല, മുസ്തഖീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നൂറുദ്ദീനെ അടുത്തിടെ ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . ഇയാൾ പാട്നയിലെ ജയിലിലാണ്. അതേസമയം സനാവുല്ലയും മുസ്തഖീമും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ആളുകളുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിവരികയാണ്.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തണമെന്നും, 2047 ഓടെ രാജ്യത്തെസംവിധാനം അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയാണ് ഇവർ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts