ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, 2 പേർ മരിച്ചു

ബെംഗളൂരു: ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീയടക്കം രണ്ട് പേർ മരിച്ചു.

രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ മംഗളൂരു കല്ലാപ്പിലാണ് അപകടം നടന്നത്. ജെപ്പു തണ്ടോലിഗെയിലെ ഗംഗാധർ , കൊണാജെ പജീറിലെ നേത്രാവതി എന്നിവരാണ് മരിച്ചത്. നേത്രാവതിയുടെ മകൾ മോക്ഷ (നാല് ), അനന്തരവൻ ജ്ഞാനേഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കല്ലാപ്പ് ഗ്ലോബൽ മാർകറ്റിൽ നിന്ന് പച്ചക്കറികൾ ഇറക്കിയ ശേഷം പുറത്തേക്ക് വരികയായിരുന്ന ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് കുട്ടികൾക്കും പരിചിതയായ നേത്രാവതിക്കുമൊപ്പം ഗംഗാധർ സ്‌കൂട്ടറിൽ കൊണാജെയിലേക്ക് പോകുകയായിരുന്നു.

ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പരിസരത്തുണ്ടായിരുന്നവർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts