നാലാമതും പെൺകുഞ്ഞ് ജനിച്ചു, യുവാവ് ജീവനൊടുക്കി

ബെംഗളൂരു:  നാലാമതും പെൺ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് 34കാരന്‍ പിതാവ് ജീവനൊടുക്കി.

ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പോലീസ് സംശയിക്കുന്നത്.

ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സെറ്റിഹള്ളിയിലാണ് സംഭവം. ഒന്‍പത് വര്‍ഷം മുന്‍പാണ് ലോകേഷ് വിവാഹിതനായത്. മൂന്ന് വര്‍ഷം മുന്‍പാണ് ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച മൂന്ന് കുഞ്ഞുങ്ങളും പെണ്‍കുട്ടികള്‍ ആയതില്‍ ലോകേഷ് നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

തനിക്ക് ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ലോകേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സുഹൃത്തുക്കള്‍ ഉപദേശിച്ച്‌ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. അടുത്തിടെയാണ് ലോകേഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായത്. ഇതോടെ ആണ്‍കുഞ്ഞിനായുള്ള ലോകേഷിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു.

കഴിഞ്ഞദിവസം ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. നാലാമത്തെ കുഞ്ഞും പെണ്ണായതോടെ, ലോകേഷ് അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ലോകേഷിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആണ്‍കുഞ്ഞിനെ ലഭിക്കാത്തതിലുള്ള വിഷമം കാരണം യുവാവ് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts