ഹൈദരാബാദ്: പാലെന്ന വ്യാജേന വ്യാപകമായി മദ്യ വിൽപ്പന. അയോധ്യാനഗറിലെ ഗുണ്ട്ലപോച്ചാംപള്ളിയിലുള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് 270 ലിറ്റർ കള്ള് പിടിച്ചെടുത്തത്. ഒറ്റ നോട്ടത്തിൽ പാലാണെന്ന് തോന്നും വിധത്തിലാണ് പാക്ക് ചെയ്‌ത് വെച്ചിരിക്കുന്നത്. പാക്കറ്റുകളിൽ എസ്.വി.എസ് കമ്പനി എന്ന് പ്രിന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ ഹോട്ടലുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിൽ അടുത്തിടെ വ്യാജ മദ്യ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ എക്സൈസ് വകുപ്പ് വ്യാപക റെയ്ഡും നടപടികളും തുടരുകയാണ്. ഇതിന് പിന്നാലെയാണ് വ്യാജ മദ്യം വിതരണം ചെയ്യാനായി വിൽപ്പനക്കാർ കുറുക്ക് വഴികൾ തേടുന്നത്. വിൽപ്പന വ്യാപകമായതിന് പിന്നാലെയാണ്…
Read More