കള്ള് വിൽപ്പന സ്ഥിരമായി പാൽ ബക്കറ്റിൽ; പിടിച്ചെടുത്തത് 270 ലിറ്റർ കള്ള്

ഹൈദരാബാദ്: പാലെന്ന വ്യാജേന വ്യാപകമായി മദ്യ വിൽപ്പന. അയോധ്യാനഗറിലെ ഗുണ്ട്ലപോച്ചാംപള്ളിയിലുള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് 270 ലിറ്റർ കള്ള് പിടിച്ചെടുത്തത്.

ഒറ്റ നോട്ടത്തിൽ പാലാണെന്ന് തോന്നും വിധത്തിലാണ് പാക്ക് ചെയ്‌ത്‌ വെച്ചിരിക്കുന്നത്.
പാക്കറ്റുകളിൽ എസ്‌.വി‌.എസ് കമ്പനി എന്ന് പ്രിന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ ഹോട്ടലുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ല; തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

തെലങ്കാനയിൽ അടുത്തിടെ വ്യാജ മദ്യ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ എക്സൈസ് വകുപ്പ് വ്യാപക റെയ്ഡും നടപടികളും തുടരുകയാണ്.

ഇതിന് പിന്നാലെയാണ് വ്യാജ മദ്യം വിതരണം ചെയ്യാനായി വിൽപ്പനക്കാർ കുറുക്ക് വഴികൾ തേടുന്നത്.

വിൽപ്പന വ്യാപകമായതിന് പിന്നാലെയാണ് രഹസ്യ വിവര ത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തിയത്. പരിശോധനയിൽ പാൽ പാക്കറ്റില്‍ വിതരണം ചെയ്ത ലിറ്റർ കണക്കിന് കള്ള് പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us