സർക്കാരുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമായില്ല; ഓഗസ്റ്റ് അഞ്ചുമുതൽ ആർടിസി തൊഴിലാളികൾ സമരത്തിൽ

ബെംഗളൂരു : മുന്നോട്ട് വെച്ച ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യറാകത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് അഞ്ചുമുതൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ.

കർണാടക ആർടിസിയിലെ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് ആക്‌ഷൻ കമ്മിറ്റിയുടേതാണ് സമര പ്രഖ്യാപനം ആറുയൂണിയനുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറാതിരുന്നാൾ സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ബസുകളുടെ സർവീസുകൾ പൂർണമായും നിലയ്ക്കും. കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസുകളും ഓടുന്നത് പ്രതിസന്ധിലാകും.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

കർണാടക ആർടിസിയുടെ നിരവധി സർവീസുകളാണ് ബെംഗളൂരുവിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ളത്.

ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക അനുവദിക്കുക, 25 ശതമാനം ശമ്പളവർധന നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിൽ പ്രധാനമായും ഉയർത്തുക.

ജൂലായ് നാലിന് മുഖ്യമന്ത്രിയുമായി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ച നടത്തിയെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
[masterslider id="10"]

Related posts