കർണാടകയിൽ കനത്തമഴ തുടരുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശം

ബെംഗളൂരു : കർണാടകയിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ.

മഴയ്ക്ക് പുറമേ മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശങ്ങൾ റിപ്പോർട്ട് ചെയ്‌തു.

കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകായണ്‌.

കാവേരിനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്.
കുടക് ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണും വൈദ്യുതിത്തൂണുകൾ തകർന്ന് വ്യാപകനാശങ്ങളുണ്ടായി.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പമ്പ്വെൽ ജങ്‌ഷൻ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ണ്ണിടിച്ചിലിൽ നിരവധി ഇടങ്ങളിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

എൻഎച്ച് 75ൽ കൗക്രഡി ഗ്രാമത്തിനടുത്തുള്ള മന്നഗുണ്ടിയിൽ വൻ മണ്ണിടിച്ചിലിനെത്തുടർന്ന് മംഗളൂരു -ബെംഗളൂരു റൂട്ടിൽ വ്യാഴാഴ്ച രാവിലെ ഗതാഗതം പൂർണമായുംസ്തംഭിക്കുകയായിരുന്നു.

മണിക്കൂറുകളോളം നീണ്ട പരിശ്രമിത്തിനൊടുവിൽ മണ്ണ് നീക്കി കഴിഞ്ഞ ദിവസമാണ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts