മുസ്ലിം സംവരണം റദ്ദാക്കൽ 9 വരെ നടപ്പാക്കരുത്, സുപ്രീം കോടതി നിർദ്ദേശം 

ബെംഗളൂരു:നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മേയ് ഒമ്പതു വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം.

മറുപടി നൽകാൻ സംസ്‌ഥാന സർക്കാർ സമയം തേടിയ സാഹചര്യത്തിലാണിത്. ജസ്‌റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും ഉൾപ്പെട്ട ബഞ്ച്‌ മേയ്‌ ഒമ്പതിനു കേസിൽ വീണ്ടും വാദം കേൾക്കും. അതിനിടെ കേസ് നാലു തവണ മാറ്റിവച്ചതായും ഇനിയും മാറ്റിവയ്‌ക്കരുതെന്നും പരാതിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദേവ് വാദിച്ചു. മുസ്ലിം സംവരണം റദ്ദാക്കിയ നടപടി തെറ്റായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണെന്ന് ഈ മാസം 13ന് കോടതി നിരീക്ഷിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us