ഹിന്ദു വിരുദ്ധ പരാമർശം, നടനെതിരെ കേസ്

ബെംഗളൂരു: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബജ്‌റംഗ്‌ദള്‍ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് നടന്‍ ചേതന്‍ കുമാറിനെതിരേ ബെംഗളൂരു പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം കന്നഡ സിനിമയായ ‘കാന്താര’ കാണിക്കുന്ന ‘ഭൂത കോലം’ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും ചേതന്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് സാമൂഹികമാധ്യമങ്ങളില്‍ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

ബജ്റംഗ്‌ദള്‍ ബെംഗളൂരു നോര്‍ത്ത് കണ്‍വീനര്‍ ശിവകുമാറാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേ പരാമര്‍ശത്തിന്റെപേരില്‍ ഹിന്ദു ജാഗരണവേദികെ ഉഡുപ്പിയില്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേതനെതിരേ ശേഷാദ്രിപുരം പോലീസ് കേസെടുത്തത്. അതേസമയം ചേതനെ ദളിത് സംഘടനകള്‍ പിന്തുണച്ചു.പ്രാചീന ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദളിത് സംഘടനാനേതാക്കള്‍ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts