ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ പത്നി ബെംഗളൂരുവിൽ നിന്ന് 28ന് മടങ്ങും 

ബെംഗളൂരു: ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമന്റെ പത്നി കാമില പാർക്കർ ഹോളിസ്റ്റിക് ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തിയിരുന്നു.

ദിവസങ്ങള്‍ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിൽ എത്തിയത്. 2010 മുതല്‍ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇത് എട്ടാം തവണയാണ് ഇവര്‍ ഇവിടെ എത്തുന്നത്. ഈ മാസം 28ന് ചികിത്സ പൂര്‍ത്തിയാക്കി കാമില മടങ്ങും.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

വ്യാഴാഴ്ച ബ്രിട്ടീഷ് എയര്‍വൈസിന്റെ വിമാനത്തിലാണ് കാമില ബെംഗളൂരുവില്‍ എത്തിയത്. എലീറ്റ് ഫോഴ്സിന്റെ റോയല്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ് അംഗങ്ങളും സ്കോട്ട്ലന്‍ഡ് യാര്‍ഡും കാമിലയെ കെമ്പ ഗൗഡ രാജാന്തര വിമാനത്താവളത്തില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹൊളിസ്റ്റിക് സെന്റര്‍ വരെ അനുഗമിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts