ജഡ്ജിക്കെതിരായ പരാമർശം; 39-ാം ജന്മദിനത്തിലും നടൻ ചേതൻ ജയിലിൽ തുടരും

ബെംഗളൂരു: ഹിജാബ് കേസില്‍ വാദംകേള്‍ക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയതിന് അറസ്റ്റിലായ കന്നഡ നടൻ ചേതൻ കുമാർ എ, അദ്ദേഹത്തിന്റെ 39-ാം ജന്മദിനത്തിലും ജയിലിൽ തുടരും, ബുധനാഴ്ച സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചേതന് ഇന്ന് 39 വയസ്സ് തികയുകയാണ്.

രണ്ടു വർഷം മുമ്പ്​ ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട്​ ജഡ്ജി അസാധാരണ പരാമർശം നടത്തിയത്​ ചൂണ്ടിക്കാട്ടി നേരത്തെ ചേതൻ ഒരു ട്വീറ്റ്​ പങ്കുവെച്ചിരുന്നു. താൻ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള പരാതിക്കാരിയുടെ വാദത്തിന്​, ‘ബലാത്സംഗത്തിന്​ ശേഷം കിടന്നുറങ്ങുക എന്നത്​ ഭാരതസ്ത്രീകൾക്ക്​ ചേർന്നതല്ലെന്നും പീഡിപ്പിക്കപ്പെട്ട സ്​ത്രീ അങ്ങനെയല്ല പ്രതികരിക്കുക’ എന്നുമായിരുന്നു ജഡ്ജി വിധിയിൽ പരാമർശിച്ചത്​. ഇത്​ ചൂണ്ടിക്കാട്ടിയായിരുന്നു ചേതന്‍റെ ട്വീറ്റ്​. അന്ന്​ ഇട്ട ആ ട്വീറ്റ്​ ടാഗ്​ ചെയ്ത്, ഇതേ ജഡ്​ജി​ ശിരോവസ്ത്ര കേസ്​ പരിഗണിക്കുകയാണെന്നും അദ്ദേഹത്തിന്​ ഇക്കാര്യത്തിൽ വ്യക്​തത വേണ്ടതുണ്ടോ എന്നു ചോദിച്ചായിരുന്നു പുതിയ ട്വീറ്റ്​.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 505 (2) (പൊതു ജനദ്രോഹത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ), 504 (സമാധാന ലംഘനത്തിന് മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരം ചൊവ്വാഴ്ച പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തു.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

റിപ്പബ്ലിക് ദിനത്തിൽ റായ്ച്ചൂരിൽ നടന്ന കോടതി ചടങ്ങിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് സമീപം ബി ആർ അംബേദ്കറുടെ ഛായാചിത്രം വച്ചതിനെ എതിർത്ത അന്നത്തെ സെഷൻസ് ജഡ്ജി മല്ലികാർജുന ഗൗഡയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ സംഘടിപ്പിച്ച വൻ മാർച്ചിൽ ശനിയാഴ്ച ചേതന് പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts