ഹൈഡ്രോ കഞ്ചാവ് വളർത്തലും ലഹരി മരുന്ന് വിൽപ്പനയും; 2 വിദേശികളടക്കം 4 പേർ അറസ്റ്റിൽ

ബെം​ഗളുരു; രണ്ട് ഇറാൻ പൗരൻമാരുൾപ്പെടെ നാലുപേരെ സിസിബി അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് കഞ്ചാവും എൽഎസ്ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തു.

ഇറാൻ സ്വദേശികളായ ജാവേദ് (34), ബാരോഘ്(35), ബെം​ഗളുരു സ്വദേശി മുഹ്സിൻ (31) , മുഹസിൻ ഖാൻ (30) എന്നിവരാണ് പിടിയിലായവർ.

  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ

ഹൈഡ്രോ കഞ്ചാവ് ചെടി കൃത്രിമ വെളിച്ചം ഉപയോ​ഗിച്ച് വളർത്തിയായിരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. 1 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്.

ഡാർക്ക് വെബ്ബിലൂടെയാണ് കഞ്ചാവ് കൃഷിക്ക് ആവശ്യമുള്ളവ എത്തിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts