ജീവിച്ചിരിപ്പില്ലാത്തവർക്കടക്കം 4,475 സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ നൽകി കർണാടക

ബെം​ഗളൂരു: കർണാടകയിൽ 4,475 സ്വാതന്ത്ര്യ സമര സേനാനികൾക്ക് 10,000 രൂപ പ്രതിമാസ പെൻഷൻ നൽകുന്നുണ്ട്, എന്നാൽ അവരിൽ ഏതാനും നൂറുപേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളൂവെന്നും അവരുടെ കുടുംബാംഗങ്ങൾക്കാണ് പണം ലഭിക്കുന്നതെന്നും അധികൃതർ പറയുന്നു. 870-ൽ ബെലഗാവിയിലാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യസമര സേനാനികൾ പെൻഷൻ വാങ്ങുന്നത്, തുടർന്ന് ധാർവാഡ് (511), ബെംഗളൂരു അർബൻ (472), തുമകുരു (376). സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ & അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസിൽ (ഡിപിഎആർ) നിന്ന് അടുത്തിടെ റവന്യൂ വകുപ്പിലേക്ക് മാറ്റി. വിശദാംശങ്ങൾ അയയ്ക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാരോട്…

Read More

കർണ്ണാടകയിൽ മഴ ശക്തം; നാല് മരണം

ബെം​ഗളുരു;  ശക്തമായ മഴ തുടരുന്നു. കൊപ്പാളിൽ കരകവിഞ്ഞൊഴുകിയ തോട്ടിൽ മുങ്ങി ഒരാളും, 3 പേർ മിന്നലേറ്റുമാണ് മരിച്ചത്. വിജയപുര താലൂക്കിൽ ശകത്മായ മഴയിൽ ഇടിമിന്നലേറ്റ് മല്ലേഷ് (33), ഇദ്ദേഹത്തിന്റെ മകൻ സൊന്നാദ്(10) , ഉപ്പാർ (38) എന്നിവരാണ് മരിച്ചത്. ആടിനെ മേയ്ക്കുന്നതിനിടെയാണ് മൂവർക്കും മിന്നലേറ്റത്. കൊപ്പാളിൽ അ​ഗാസിമുൻദാൻ (68) ഒഴുക്കിൽപെട്ടാണ് മരണപ്പെട്ടത്. അതിശക്തമായ മഴയെ തുടർന്ന് ചിക്കമം​ഗളുരുവിൽ കവികൽ ​ഗന്ധി റോഡിൽ മണ്ണിടിഞ്ഞ് വീണ് ​ഗതാ​ഗത സ്തംഭനവും ഉണ്ടായി. ​ഗഥക്, ബല്ലാരി, റായ്ച്ചൂർ എന്നീ വടക്കൻ കർണ്ണാടകത്തിലും കനത്ത മഴയാണ് പെയ്യുന്നത്. ഹാസൻ ചാമരാജ്…

Read More

പണിക്കുപോകാൻ വീട്ടുകാർ നിർബന്ധിച്ചു; 17 കാരി നാല് കുടുംബാ​ഗങ്ങളെ കൊലപ്പെടുത്തി

ബെം​ഗളുരു; പണിക്കുപോകാൻ നിർബന്ധിച്ചതിൽ വൈരാ​ഗ്യം മൂത്ത് 17 വയസുകാരി കൊലപ്പെടുത്തിയത് സ്വന്തം കുടുംബത്തിലെ നാലുപേരെ. കൊല നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയെ പിടികൂടിയത്. ചിത്രദുർ​ഗയിലാണ് സംഭവം. തിപ്പനായിക് (45), ഭാര്യ സുധാഭായി (40), മകൾ രമ്യ(16), ​ഗുന്ദീഭായി (80) എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ രാഹുലും വിഷം ഉള്ളിൽ ചെന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. വെറുതെയിരിയ്ക്കുന്ന പെൺകുട്ടിയോട് കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകണമെന്ന് സ്ഥിരമായി പറഞ്ഞിരുന്നു. ഇതാണ് പെൺകുട്ടിക്ക് വൈരാ​ഗ്യം ഉണ്ടാകാനുള്ള കാരണം. തിപ്പ നായിക്കിന്റെ മൂത്ത മകളാണ് ക്രൂര…

Read More

ഹൈഡ്രോ കഞ്ചാവ് വളർത്തലും ലഹരി മരുന്ന് വിൽപ്പനയും; 2 വിദേശികളടക്കം 4 പേർ അറസ്റ്റിൽ

ബെം​ഗളുരു; രണ്ട് ഇറാൻ പൗരൻമാരുൾപ്പെടെ നാലുപേരെ സിസിബി അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് കഞ്ചാവും എൽഎസ്ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തു. ഇറാൻ സ്വദേശികളായ ജാവേദ് (34), ബാരോഘ്(35), ബെം​ഗളുരു സ്വദേശി മുഹ്സിൻ (31) , മുഹസിൻ ഖാൻ (30) എന്നിവരാണ് പിടിയിലായവർ. ഹൈഡ്രോ കഞ്ചാവ് ചെടി കൃത്രിമ വെളിച്ചം ഉപയോ​ഗിച്ച് വളർത്തിയായിരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. 1 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്. ഡാർക്ക് വെബ്ബിലൂടെയാണ് കഞ്ചാവ് കൃഷിക്ക് ആവശ്യമുള്ളവ എത്തിച്ചിരുന്നത്.

Read More

വീണ്ടും വില്ലനായി മുങ്ങി മരണം; ഇത്തവണ സാവ​ഗാൻ തടാകത്തിൽ പൊലിഞ്ഞത് നാല് ജീവനുകൾ

ബെള​ഗാവി: നാല് വിദ്യാർഥികൾ സാവ​ഗാൻ തടാകത്തിൽ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളും സുഹൃത്തുകക്കളുമായിരുന്ന യുവരാജ് (15), അമൻസിംങ്(14), ​ഗൗതം(15), ഭാനുചന്ദ്ര(15) എന്നിവരാണ് മുങ്ങിമരിച്ചത്. ചെളിയിൽ താഴ്ന്നു പോയ ഭാനുചന്ദ്രെയെ രക്ഷപ്പെടുത്താൻ നോക്കുന്നതിനിടെ നാലുപേരും ചെളിയിൽ താഴുകയായിരുന്നു.

Read More

ലിഫ്റ്റ് തകർന്ന് നാല് വിദ്യാർഥിനികൾക്ക് പരിക്കേറ്റു

ബെം​ഗളുരു: ബെം​ഗളുരുവിൽ ഇന്റേൺഷിപ്പിനെത്തിയ 4 വിദ്യാർഥിനികൾക്ക് അപ്പാർട്ട്മെന്റ് ലിഫ്റ്റ് തകർന്ന് പരിക്കേറ്റു. സൈഹരാബാദ് സിംബയോസിസ് ലോ യൂണിവേഴ്സിറ്റിയിലെ എൽഎൽബി വിദ്യാർഥികളായ അക്ഷര(20), തനുശ്രീ ബോസ്(24), ഫലാക്ക് പട്ടേൽ( 20), ഇഷിക(20) എന്നിവർക്കാണ് പരിക്കേറ്റത്. ഫ്രേസർ ടൗൺ എംഎം റോഡിലെ നെസ്റ്റ് അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. വിദ്യാർഥികൾ കയറിയലിഫ്റ്റ് കേബിൾ പൊട്ടി നിലം പതിക്കുകയായിരുന്നു. ‌ സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ പുലികേശ ന​ഗർ പോലീസ് കേസെടുത്തു.

Read More
Click Here to Follow Us