പണിക്കുപോകാൻ വീട്ടുകാർ നിർബന്ധിച്ചു; 17 കാരി നാല് കുടുംബാ​ഗങ്ങളെ കൊലപ്പെടുത്തി

ബെം​ഗളുരു; പണിക്കുപോകാൻ നിർബന്ധിച്ചതിൽ വൈരാ​ഗ്യം മൂത്ത് 17 വയസുകാരി കൊലപ്പെടുത്തിയത് സ്വന്തം കുടുംബത്തിലെ നാലുപേരെ. കൊല നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയെ പിടികൂടിയത്.

ചിത്രദുർ​ഗയിലാണ് സംഭവം. തിപ്പനായിക് (45), ഭാര്യ സുധാഭായി (40), മകൾ രമ്യ(16), ​ഗുന്ദീഭായി (80) എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ രാഹുലും വിഷം ഉള്ളിൽ ചെന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. വെറുതെയിരിയ്ക്കുന്ന പെൺകുട്ടിയോട് കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകണമെന്ന് സ്ഥിരമായി പറഞ്ഞിരുന്നു. ഇതാണ് പെൺകുട്ടിക്ക് വൈരാ​ഗ്യം ഉണ്ടാകാനുള്ള കാരണം.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

തിപ്പ നായിക്കിന്റെ മൂത്ത മകളാണ് ക്രൂര കൊലപാതകം നടത്തിയത്. റാ​ഗി ഭക്ഷണത്തിലാണ് വിഷം കലർത്തി നൽകിയത്. സംഭവ ദിവസം കൂലിപ്പണികഴിഞ്ഞെത്തിയ അമ്മ റാ​ഗി ഉപയോ​ഗിച്ച് അത്താഴം തയ്യാറാക്കി, ഇതിനിടെ കറന്റ് പോയ സമയത്താണ് പെൺകുട്ടി വിഷം കലർത്തി നൽകിയത്.

സംഭവ ദിവസം ഈ പെൺകുട്ടി മാത്രം അത്താഴം കഴിക്കാതിരുന്നതിൽ പോലീസിന് ആദ്യം തന്നെ സംശയം തോന്നിയിരുന്നു.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts