ഫോൺ ചോർത്തൽ; സി.ബി.ഐ. കുമാരസ്വാമിയെ ചോദ്യം ചെയ്തേക്കും!!

ബെംഗളൂരു: മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ രാഷ്ട്രീയ നേതാക്കളടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന കേസിൽ സി.ബി.ഐ. ചോദ്യം ചെയ്തേക്കും. കുമാരസ്വാമിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലാണ് കുമാരസ്വാമിക്ക് നോട്ടീസ് അയയ്ക്കാൻ സി.ബി.ഐ. തീരുമാനിച്ചതെന്നാണ് വിവരം.

കഴിഞ്ഞ സർക്കാർ കാലത്ത് 600-ഓളം രാഷ്ട്രീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയെന്നാണ് കേസ്. കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിനെ അട്ടിമറിക്കാൻ നടക്കുന്ന നീക്കങ്ങൾ അറിയുന്നതിനുവേണ്ടിയാണ് സർക്കാർ പ്രമുഖരുടെ ഫോൺ ചോർത്തിയതെന്നാണ് പരാതി.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

സിറ്റി പോലീസ് കമ്മിഷണറായിരുന്ന അലോക് കുമാറിനെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന്‌ തെളിവ് ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts