പിറന്നാള്‍ ആഘോഷത്തിന് ശേഷം മലയാളി വിദ്യാര്‍ഥിനി പി.ജി.യില്‍ തൂങ്ങി മരിച്ചു.

ബെംഗളൂരു : പിറന്നാള്‍ ആഘോഷത്തിന് ശേഷം മലയാളി വിദ്യാര്‍ഥിനി താമസ സ്ഥലത്ത് ജീവനൊടുക്കി.ഹെസറുഘട്ട മെയിന്‍ റോഡിലെ ചിക്കസാന്ദ്രയില്‍ ഉള്ള പി ജിയിലെ ഫാനില്‍ ആണ്  ഐശ്വര്യ (20) തൂങ്ങി മരിച്ചത്,കഴിഞ്ഞ ഞായറാഴ്ചയോടെ ആയിരുന്നു സംഭവം. പീനിയ ഇന്റര്‍സ്ട്രിയിലെ ഒരു സ്വകാര്യ കോളേജില് ഒന്നാം വര്‍ഷം ബി എക്ക് പഠിക്കുകയായിരുന്നു.കഴിഞ്ഞ മെയില്‍ ആണ് നഗരത്തില്‍ എത്തിയത്.ഐശ്വര്യയുടെ പിതാവ് ഗോപാലകൃഷ്ണന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു.മാതാവ് അഞ്ജലി ഗുരുഗ്രാമില്‍ ആണ് ജോലി ചെയ്യുന്നത്,അമ്മയുടെ കൂടെ പി യു സി വരെ പഠിച്ച ഐശ്വര്യ ഉന്നത പഠനത്തിനായി നഗരത്തില്‍…

Read More

500 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡ്രൈവര്‍ അലെര്‍ട്ടും ഓട്ടോമാറ്റിക് കൊളീഷന്‍ അലെര്‍ട്ടും വരുന്നു.

ബെംഗളൂരു : കര്‍ണാടക റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 500 ബസുകളില്‍ ഡ്രൈവര്‍ അലെര്‍ട്ടും ഓട്ടോമാറ്റിക് കൊളീഷന്‍ അലെര്‍ട്ടും സ്ഥാപിക്കാനുള്ള ടെണ്ടര്‍ വിളിച്ചു. കൂടുതല്‍ ദൂരം സര്‍വീസുകള്‍ നടത്തുന്ന ബസുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക,മുന്‍പില്‍ വരാന്‍ സാധ്യതയുള്ള തടസ്സത്തെ കുറിച്ച് മുന്‍കൂട്ടി ഡ്രൈവറെ അറിയിക്കുന്നതാണ് ഈ സംവിധാനം. ഏതെങ്കിലും വസ്തുവുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഉള്ളതിന്റെ 5 സെക്കന്റ്‌ മുന്‍പ് ഡ്രൈവറെ വിവരം അറിയിക്കുന്നത് ആയിരിക്കും ഈ സംവിധാനം ,നൂറു കിലോമീറ്റല്‍ വേഗത്തില്‍ യാത്ര ചെയ്യുന്ന ബസിന്റെ 200 മീറ്റര്‍ മുന്‍പ് ഉള്ള തടസം മനസ്സിലാക്കി വിവരം നല്‍കാന്‍…

Read More

4 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ച് പിടിച്ച് ബി.ജെ.പി;ജോഗുപ്പാളയ കോര്‍പറേറ്റര്‍ എം.ഗൌതം ബി.ബി.എം.പിയുടെ പുതിയ മേയര്‍;ബൊമ്മനഹള്ളിയുടെ പ്രതിനിധി സി.എസ്.റാം മോഹന്‍ രാജു പുതിയ ഡെപ്യൂട്ടി മേയര്‍.

ബെംഗളൂരു : നാല് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്‌-ജെട് സി എസ് സഖ്യത്തില്‍ നിന്നും നഗരസഭയുടെ ഭരണം തിരിച്ചു പിടിച്ച് ബി ജെ പി.പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും (107 സീറ്റ്) ഭരണം കയ്യിലോതുക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നില്ല. ജോഗുപ്പാളയ കോര്‍പറേറ്റര്‍ എം.ഗൌതം ബി.ബി.എം.പിയുടെ പുതിയ മേയറായി തെരഞ്ഞെടുത്തു,ബൊമ്മനഹള്ളിയുടെ പ്രതിനിധി സി.എസ്.റാം മോഹന്‍ രാജു ആണ് പുതിയ ഡെപ്യൂട്ടി മേയര്‍. 43-year-old M Goutham Kumar, Bengaluru’s new Mayor is a graduate in Commerce. He has been…

Read More

സുമനസ്സുകളുടെ സഹായം തേടുന്നു.

ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ 26 വർഷത്തിലധികമായ് ജീവിച്ചു വരുന്ന ചെങ്ങന്നൂർ സ്വദേശിയായ പ്രമോദ് (44 വയസ്സ്) ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായ് സുമനസ്സുകളുടെ സഹായം തേടുകയാണ് . പീനിയ ഏരിയയിൽ ഡൈ മേക്കർ അയി ജോലി നോക്കിയിരുന്ന വ്യക്തിയാണ് പ്രമോദ് ,രോഗ ബാധിതനായ പ്രമോദ് 5 വർഷത്തിലധികമായ് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് . പീനിയയ്ക്ക് അടുത്ത് ദൊഡ്ഡബിദ്രക്കൽ എന്ന സ്ഥലത്താണ് ഭാര്യയും 8 വയസ്സുള്ള മകളും കൂടെ താമസിക്കുന്നത് നമ്മുടെ മുന്നില്ലേക്ക് സഹായ അഭ്യർത്ഥന നടത്തുന്ന ഇവർക്ക് ഒരു പാട് പേരുടെ സഹായ സഹകരണം…

Read More

‘വീഥിയില്‍ മണ്ണ് വീഥിയില്‍’ ഗാനഗന്ധര്‍വ്വനിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ മികച്ച രീതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ‘വീഥിയില്‍ മണ്ണ്‍ വീഥിയില്‍’ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. നായിക പുതുമുഖ നടി വന്ദിതയാണ്. ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും, ഹരി.പി.നായരും ചേര്‍ന്നാണ്. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്‌ കെ ജയന്‍, സുരേഷ്…

Read More

ഡി.കെ. ശിവകുമാറിന്റെ സഹോദരനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്!!

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഹോദരൻ ഡി.കെ. സുരേഷ് എം.പി.ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. കേസിൽ അറസ്റ്റിലായ ശിവകുമാർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒക്ടോബർ ഏഴിന് ചോദ്യംചെയ്യുന്നതിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ സമൻസ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ചോദ്യംചെയ്യുന്നതിന് ഹാജരാകുമെന്നും സുരേഷ് പറഞ്ഞു. ബെംഗളൂരു റൂറൽ മണ്ഡലത്തിൽനിന്നുള്ള എം.പി.യാണ് സുരേഷ്. വനിതാ കോൺഗ്രസ് നേതാവ് ലക്ഷ്മി ഹെബ്ബാൾക്കറേയും ഡി.കെ. ശിവകുമാറിന്റെ മകളെയും നേരത്തേ ചോദ്യം ചെയ്തിരുന്നു.

Read More

ഫോൺ ചോർത്തൽ; സി.ബി.ഐ. കുമാരസ്വാമിയെ ചോദ്യം ചെയ്തേക്കും!!

ബെംഗളൂരു: മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ രാഷ്ട്രീയ നേതാക്കളടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന കേസിൽ സി.ബി.ഐ. ചോദ്യം ചെയ്തേക്കും. കുമാരസ്വാമിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലാണ് കുമാരസ്വാമിക്ക് നോട്ടീസ് അയയ്ക്കാൻ സി.ബി.ഐ. തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ സർക്കാർ കാലത്ത് 600-ഓളം രാഷ്ട്രീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയെന്നാണ് കേസ്. കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിനെ അട്ടിമറിക്കാൻ നടക്കുന്ന നീക്കങ്ങൾ അറിയുന്നതിനുവേണ്ടിയാണ് സർക്കാർ പ്രമുഖരുടെ ഫോൺ ചോർത്തിയതെന്നാണ് പരാതി. സിറ്റി പോലീസ് കമ്മിഷണറായിരുന്ന അലോക് കുമാറിനെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന്‌ തെളിവ് ശേഖരിക്കാനും…

Read More

ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജെ.ഡി.എസ്. വിമതർക്ക് സീറ്റ് നൽകുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: വിമതരെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി.ക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് യെദ്യൂരപ്പയുടെ പ്രസ്താവന. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതർക്ക് സീറ്റ് നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. വിമതർ ആവശ്യപ്പെട്ടാൽ അവർ ബി.ജെ.പി. സ്ഥാനാർഥികളായി മത്സരിക്കുമെന്നും ഇതിന് പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 മണ്ഡലങ്ങളിലേക്ക് ഡിസംബർ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികളിൽനിന്ന് 17 എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ബി.ജെ.പി.ക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ രാജിവെച്ചവർക്ക് സീറ്റ് നൽകേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വമാണെന്നും യെദ്യൂരപ്പ പറഞ്ഞു. സ്ഥാനാർഥികളുടെ വിജയത്തിന് പാർട്ടിപ്രവർത്തകരും നേതാക്കളും രംഗത്തിറങ്ങും.…

Read More

വിമാനജീവനക്കാരിയോട് മോശമായി പെരുമാറിയ സൗദി സ്വദേശിയെ ബെംഗളൂരു എയർപോർട്ടിൽ തടഞ്ഞുവെച്ചു

ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനജീവനക്കാരിയോട് മോശമായി പെരുമാറിയ സൗദി സ്വദേശിയെയും കുടുംബത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. വിമാനത്തിൽ കയറുന്നതിനുമുമ്പ് നടന്ന സുരക്ഷാപരിശോധനയിൽ ബാഗിൽ ലൈറ്റർ കണ്ടെത്തിയത് ചോദ്യംചെയ്തതിനെത്തുടർന്നാണ് സൗദി സ്വദേശി അബ്ദുള്ള അസീസ് എയർലൈൻസ് ജീവനക്കാരിയോട് മോശമായി പെരുമാറിയത്. കുടുംബത്തോടൊപ്പമാണ് ഇയാൾ വിമാനത്താവളത്തിലെത്തിയത്. ബാഗിൽ പത്ത് ലൈറ്റർ ഉണ്ടായിരുന്നെന്നും സുരക്ഷാ കാരണങ്ങളാൽ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ അബ്ദുള്ള അസീസ് സമീപത്തുണ്ടായിരുന്നു എയർലൈൻസ് ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുത്തിട്ടില്ല. മാപ്പ് എഴുതിവാങ്ങിയതിനുശേഷം വിട്ടയയ്ക്കുകയായിരുന്നു.

Read More

പ്രധാനമന്ത്രിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് ജയ്ശങ്കറിന് നന്ദി; രാഹുൽ ഗാന്ധി

ഹൂസ്റ്റണില്‍ നടന്ന “ഹൗഡി മോദി” പരിപാടിക്കിടെ ട്രംപിനെ വീണ്ടും യുഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കണമെന്ന് അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിരുന്നു. 2019ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ “അബ് കി ബാര്‍ മോദി സര്‍ക്കാര്‍” എന്ന ആഹ്വാനവുമായായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍ വിജയം നേടുകയും ചെയ്തു. അതേപോലെ തന്നെ “ഹൗഡി മോദി” പരിപാടിക്കിടെ “അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍” എന്നാണ് നരേന്ദ്രമോദി പ്രസ്താവിച്ചത്. എന്നാല്‍, നരേന്ദ്രമോദിയുടെ ഈ പ്രസ്താവന വന്‍ വിവാദത്തിന് വഴിതെളിച്ചു. മറ്റൊരു രാജ്യത്തിന്‍റെ…

Read More
Click Here to Follow Us