ബെംഗളൂരു : നാല് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്-ജെട് സി എസ് സഖ്യത്തില്‍ നിന്നും നഗരസഭയുടെ ഭരണം തിരിച്ചു പിടിച്ച് ബി ജെ പി.പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും (107 സീറ്റ്) ഭരണം കയ്യിലോതുക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നില്ല.
ജോഗുപ്പാളയ കോര്‍പറേറ്റര്‍ എം.ഗൌതം ബി.ബി.എം.പിയുടെ പുതിയ മേയറായി തെരഞ്ഞെടുത്തു,ബൊമ്മനഹള്ളിയുടെ പ്രതിനിധി സി.എസ്.റാം മോഹന്‍ രാജു ആണ് പുതിയ ഡെപ്യൂട്ടി മേയര്‍.
43-year-old M Goutham Kumar, Bengaluru’s new Mayor is a graduate in Commerce. He has been serving as the corporator of Jogupalya ward in Shantinagar legislative constituency for the last 9 years. @IndianExpress pic.twitter.com/gYVVYjBsrL
— Ralph Alex Arakal (@ralpharakal) October 1, 2019
രാവിലെ നടന്ന നാടകീയ സംഭവങ്ങള്‍ ബി ജെ പി ക്യാമ്പില്‍ ആശങ്ക പടര്‍ത്തി എങ്കിലും മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ക്കായി,ബി.ബി.എം.പി കൌണ്‍സിലിലെ പ്രതിപക്ഷ നേതാവ് ആയ പദ്മനാഭ റെഡ്ഡി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഔദ്യോഗിക സ്ഥാനര്‍ഥിയായ ഗൌതമിന് എതിരെ പത്രിക നല്‍കി.
ബി ജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രത്യേക യോഗം വിളിച്ചാണ് റെഡ്ഡി യെ സമാധാനിപ്പിച്ച് പത്രിക പിന്‍വലിപ്പിച്ചത്.
ഇപ്രാവശ്യവും സഖ്യമായി മത്സരിച്ച കോണ്‍ഗ്രസ് -ജെ ഡി എസ്സിന്റെ സ്ഥാനാര്‍ഥികള്‍ സത്യനാരായണ (കോണ്‍ഗ്രസ് – മേയര്‍),ഗംഗമ്മ (ജെ ഡി എസ് – ഡെപ്യൂട്ടി മേയര്‍) എന്നിവര്‍ ആയിരുന്നു.
Congratulations on being elected as the Mayor for Bengaluru, Sri Gautam Kumar.
As a Yuva Morcha karyakarta, you had shown dedication and ability for hardwork. I am confident that you will bring those qualities to help Bengaluru in your term. #BBMPMayor
— Tejasvi Surya (@Tejasvi_Surya) October 1, 2019
എന്‍ മുനിരത്ന,ബൈരതി ബസവരാജ്,റോഷന്‍ ബൈഗ്,എസ് ടി സോമശേഖര്‍,ഗോപാലയ്യ എന്നീ വിമത എം എല്‍ എ മാര്‍ക്ക് മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയതിനാല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
23 എം എല്‍ എ മാരും 22 എം എല്‍ സി മാരും 9 രാജ്യസഭ എം പി മാരും 5 ലോകസഭ എം പി മാരും 198 കോര്‍പറേറ്റര്‍ മാരും ആണ് വോട്ട് ചെയ്തത്.
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ,ജയറാം രമേഷ് (രണ്ടുപേരും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ എം പി മാര്‍ ) ,ഡി കെ സുരേഷ് (ലോകസഭ എം പി )എന്നിവര്‍ വോട്ട് ചെയ്തില്ല
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.