ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; വൈറലായി കന്നഡ പഠിക്കൂ, ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കൂ’ എന്ന പോസ്റ്റ്

ബെംഗളൂരു: കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) 484-ല്‍ എത്തി.

വായുമലിനീകരണത്തിന് പോംവഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. ഡല്‍ഹി വിട്ട് മറ്റെവിടെയെങ്കിലും താമസമാക്കുന്നതിനേക്കുറിച്ചാണ് ഡല്‍ഹി നിവാസികളില്‍ പലരും ആലോചിക്കുന്നത്.

ഇപ്പോഴിതാ ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി നിവാസികള്‍ക്ക് ഒരു പരിഹാര മാർഗം നിർദേശിക്കുകയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ഒരു ഉപയോക്താവ്.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

കന്നഡ പഠിച്ച്‌ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കാനാണ് ഇദ്ദേഹം നിർദേശിക്കുന്നത്. ഡല്‍ഹിയിലെ വായു മലിനീകരണം അതിഗുരുതരമാകുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഈ എക്സ് പോസ്റ്റ് വൈറലാകുന്നത്.

മലിനീകരണമില്ലാത്ത വായു നമ്മുടെ മൗലികാവകാശമാണ്.എന്നാല്‍, ഡല്‍ഹിയില്‍ വായുവിനൊപ്പം 18 ശതമാനം ജി.എസ്.ടിയും അടയ്ക്കണം.കന്നഡ പഠിച്ച്‌, എ.ക്യു.ഐ 60-80 നിലയിലുള്ള ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കാൻ ഇതാണ് പറ്റിയ സമയം”റേ എന്ന എക്സ് അക്കൗണ്ടാണ് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുന്നതിനേപ്പറ്റി ഹാസ്യരൂപേണ എക്സില്‍ ഇങ്ങനെ കുറിച്ചത്. നിരവധി പേർ പോസ്റ്റിന് കമന്റുമായി എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts