സംവിധായകനാവാൻ ഒരുങ്ങി ആര്യൻ ഖാൻ

ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ.

നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമ്മിക്കുന്ന സീരിസാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുക. നേരത്തെ തന്നെ ആര്യൻ ഖാൻ സംവിധാന രംഗത്തെത്തുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഇപ്പോൾ ഷാരൂഖ് ഖാൻ തന്നെയാണ് മകൻ സംവിധായകനാകാൻ ഒരുങ്ങുന്നു എന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

  ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനാലിന് അത്യാധുനികം എന്ന പേര് മാത്രം; യാത്രക്കാർക്ക് കാത്തിരിപ്പുമുറിയില്ല, അറ്റകുറ്റപ്പണിയില്ല

വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിൽ നടക്കുന്ന പരിപാടിയിൽ ഔദ്യോ​ഗികപ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

 

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് വിട പറയാൻ ബെംഗളൂരുവിൽ 5 സ്ഥലങ്ങളിൽ എലിവേറ്റഡ് ഇടനാഴികൾ നിർമ്മിക്കും: എവിടെയൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us