യുവതിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ

ബെം​ഗളുരു; വീണ്ടും നാടിനെ നടുക്കി കൊലപാതകം. മകളെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛനും അമ്മയും അമ്മയുടെ കാമുകനും അറസ്റ്റിലായത്. ചിക്കബല്ലാപുര സ്വദേശി പർവീണ ബാനു( 28), കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതാവ് ഫയാസ് (50), ഭാര്യ ​ഗുൽസാർ ഭാനു(46), പ്യാരേജാൻ (60) എന്നിവരാണ് അറസ്റ്റിലായത്. ​ഗുൽസാറിന് തന്റെ മുറച്ചെറുക്കനായ പ്യാരേജാനുമായി ഉണ്ടായിരുന്ന വഴിവിട്ട അടുപ്പം അറിഞ്ഞതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മറ്റൊരു മതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചുവെന്നാണ് ഭാര്യ സംസാരശേഷിയില്ലാത്ത ഫയാസിനെ അറിയിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ശേഷം മൂവരും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 539 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  539 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 591 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.48%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 591 ആകെ ഡിസ്ചാര്‍ജ് : 2924693 ഇന്നത്തെ കേസുകള്‍ : 539 ആകെ ആക്റ്റീവ് കേസുകള്‍ : 12565 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37780 ആകെ പോസിറ്റീവ് കേസുകള്‍ : 2975067…

Read More

കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം.

ബെംഗളൂരു: കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം. ഏതു നാട്ടിൽ ജീവിച്ചാലും മലയാളികൾക്ക് കേരളത്തിന്റെ തനതായ രുചികൂട്ടുകൾ ഒരിക്കലും മറക്കാനാവില്ല. നിങ്ങൾക്കാവശ്യമുള്ള ബ്രേക്ക്ഫാസ്റ് റെഡി മിക്സ് പ്രൊഡക്ടുകൾ, അരി പൊടി, മസാല പൊടികൾ, മറ്റു മസാലകൾ, ഗോതമ്പു പൊടികൾ തുടങ്ങി എല്ലാ വിഭവങ്ങളും ഇനി മുതൽ ഒരു കുടകീഴിൽ. ബംഗളുരുവിലെ കൊടിഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന “തയ്യാർ ഫുഡ്സ്” എന്ന പേരിൽ മലയാളികൾ നടത്തുന്ന സ്ഥാപനം ബെംഗളൂരു നഗരത്തിൽ എല്ലായിടത്തും നല്ല നാടൻ രുചിയിലുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നു. ഞങ്ങളുടെ പക്കലുള്ള…

Read More

കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് തമിഴ്നാട് വഴി കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവീസ് നാളെ മൂതൽ

ബെംഗളൂരു: കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും എം.സി റോഡുവഴി- ബെംഗളൂരുവിലേക്ക് സ്കാനിയാ എ.സി സർവ്വീസ് 30-09-2021 മുതൽ ആരംഭിക്കുന്നു. ദീർഘനാളായി യാത്രക്കാരുടെ ആവശ്യമാണ് ഈ സർവീസ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് വൈകുന്നേരം 03:05 ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, തൃശൂർ, പാലക്കാട്, സേലം, ഹൊസൂർ വഴി രാവിലെ 07.20ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളുരുവിൽ നിന്ന് രാത്രി 07.30ന് ഹൊസ്സൂർ, സേലം, പാലക്കാട്, തൃശൂർ, കോട്ടയം ,കൊട്ടാരക്കര വഴി തിരിച്ചു തിരുവനന്തപ്പുരത്തേക്കും പുറപ്പെടും.…

Read More

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,862 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്.…

Read More

സ്വയം പ്രതിരോധം; ബി.എം.ടി.സി വനിതാ ജീവനക്കാർക്ക് പരിശീലനം

ബെം​ഗളുരു; ബി.എം.ടി.സിയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു, വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനമാണ് നൽകി വരുന്നത്. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വ്യക്തിത്വ വികസന ക്ലാസുകളും ഇവർക്ക് നൽകം. ബിഎംടിസിക്ക് 3000 ത്തോളം വരുന്ന വനിതാ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കണ്ടക്ടർമാർ , ഓഫീസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെയെല്ലാം പരിശീലനത്തിനായി ഉൾപ്പെടുത്തും. 1 വർഷത്തിനുള്ളിൽ എല്ലാ വനിതാ ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

Read More

ഹൈഡ്രോ കഞ്ചാവ് വളർത്തലും ലഹരി മരുന്ന് വിൽപ്പനയും; 2 വിദേശികളടക്കം 4 പേർ അറസ്റ്റിൽ

ബെം​ഗളുരു; രണ്ട് ഇറാൻ പൗരൻമാരുൾപ്പെടെ നാലുപേരെ സിസിബി അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് കഞ്ചാവും എൽഎസ്ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തു. ഇറാൻ സ്വദേശികളായ ജാവേദ് (34), ബാരോഘ്(35), ബെം​ഗളുരു സ്വദേശി മുഹ്സിൻ (31) , മുഹസിൻ ഖാൻ (30) എന്നിവരാണ് പിടിയിലായവർ. ഹൈഡ്രോ കഞ്ചാവ് ചെടി കൃത്രിമ വെളിച്ചം ഉപയോ​ഗിച്ച് വളർത്തിയായിരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. 1 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്. ഡാർക്ക് വെബ്ബിലൂടെയാണ് കഞ്ചാവ് കൃഷിക്ക് ആവശ്യമുള്ളവ എത്തിച്ചിരുന്നത്.

Read More

പീഡനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാകാത്ത ഇരയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥൻ ഇരയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. ഇരയെയും മാതാവിനേയും ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കഡബ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ശിവരാജിനെതിരെ അതേ പോലീസ് സ്റ്റേഷനിൽ  പരാതി നൽകിയതിന് പുറമെ മുഖ്യമന്ത്രിക്കും പിതാവ് പരാതി നൽകി. പെൺകുട്ടിയെ നിരന്തരമായി ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച പോലീസുകാരൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു എന്ന് പിതാവിൻ്റെ പരാതിയിൽ പറയുന്നു.

Read More

കേരള ആർടിസി ബസുകളിൽ ബൈക്കോ, സൈക്കിളോ കൊണ്ടുപോകാം; തീരുമാനം സ്വാ​ഗതം ചെയ്ത് മലയാളികൾ

ബെം​ഗളുരു; നാട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്ന മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. ഇനി മുതൽ യാത്രയിൽ സ്വന്തം ഇലക്ട്രിക് ബൈക്കോ , സൈക്കിളോ കൂടി കൊണ്ടുപോകാം. പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ഇലക്ട്രിക് ബൈക്കുകളും സൈക്കിളുമാണ് ബെം​ഗളുരുവിൽ ജോലി ചെയ്യുന്ന ഭൂരിഭാ​ഗം പേരും കൂടാതെ വിദ്യാർഥികളും ഉപയോ​ഗിയ്ക്കുന്നത്. അത് കേരളത്തിലേക്കുള്ള യാത്രയിലും കൂടെ കൊണ്ടുവരാനായാൽ ഏറെ ​ഗുണകരമാകുമെന്നാെണ് ബെം​ഗളുരു മലയാളികളുടെ അഭിപ്രായം. നിലവിൽ ഇത്തരം കാര്യങ്ങൾക്ക് ട്രെയിനിനെയാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുമല്ലെങ്കിൽ കാർ​ഗോ സർവ്വീസുകളും. ഈ നടപടി കേരള ആർടിസിക്കു വരുമാനം കൂട്ടുമെന്നാണ് വിലയിരുത്തൽ.…

Read More

രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനവും പൊള്ളലും

ബെം​ഗളുരു; രണ്ടുവയസുള്ള കുഞ്ഞിനെ ബെള​ഗാവിയിൽ കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്രൂരമായ മർദ്ദനങ്ങൾക്ക് കുട്ടി ഇരയായിട്ടുണ്ട്. ദേഹമാസകലം പൊള്ളിയിട്ടും ഉണ്ട്. അത്താനി താലൂക്കിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടി അപകട നില തരണം ചെയ്തെന്നു പോലീസ് അറിയിച്ചു, ദുർമന്ത്രവാദത്തിന് കുട്ടിയെ ഉപയോ​ഗിച്ചതാകാം എന്നാണ് പോലീസിന്റെ നി​ഗമനം.

Read More
Click Here to Follow Us