വിജയക്കൊടി പാറിച്ച് സ്പിയും ആര്‍ജെഡിയും.

ലക്നോ‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച്‌ രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി.

ഗോരഖ്പൂരില്‍ 21881 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് ജയിച്ചു. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ്‌ മൂന്ന്‍ ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി അഞ്ചു തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു. 59613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നരേന്ദ്ര പ്രതാപ് സിംഗ് ജയിച്ചത്‌. രണ്ടിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

അമിത ആത്മവിശ്വാസം തിരിച്ചടിയായി- യോഗി ആദിത്യനാഥ് 

സംസ്ഥാനത്ത് ബിജെപി നേരിട്ട തോൽവി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അമിത ആത്മവിശ്വാസം തിരിച്ചടിയായെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശത്രുത മറന്നു ഒന്നിച്ച ബിഎസ്പിയും എസ്പിയും ബിജെപിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തിലെത്തി എന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

തുടക്കം മുതല്‍ക്കേ പിന്നില്‍

മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിലും ഫുല്‍പൂരിലും വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ക്കേ ബിജെപി സ്ഥാനാര്‍ഥികള്‍ പിന്നിലായിരുന്നു. ബിഎസ്പിയുടെ വോട്ടുകള്‍ കൂടുതലും എസ്പിയിലേക്ക് എത്തിയതാണ് ബിജെപി പരാജയപ്പെടാനുള്ള കാരണം. ബൂത്ത് തലങ്ങളിലെല്ലാം അത് വ്യക്തവുമായിരുന്നു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവര്‍ ഒന്നിച്ചുനിന്നാല്‍ ബിജെപി തകരുമെന്നുള്ള കാര്യവും വ്യക്തമാണ്.

  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍

ആശ്വസിക്കാന്‍ ബബുവ

ബീഹാറിലെ ലോക്സഭാ മണ്ഡലമായ അരാരിയിലും നിയമസഭാ മണ്ഡലമായ ജെഹനാബാദിലും ആര്‍ജെഡി മികച്ച വിജയം സ്വന്തമാക്കി.  ജെഹനാബാദിമല്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹന്‍ വിജയിച്ചു.

ബബുവ മണ്ഡലത്തില്‍ മാത്രമാണ് ബിജെപിയ്ക്ക് ആശ്വാസ ജയം നല്‍കിയത്. ബിജെപിയുടെ സിറ്റിംഗ് സ്ഥാനാര്‍ഥിയായ റിങ്കി റാണി ജയിച്ചു. നാല്‍പ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് റിങ്കി ജയിച്ചത്‌. റിങ്കിയുടെ ഭര്‍ത്താവ് ആനന്ദ് ഭൂഷന്‍ പാണ്ടെയുടെ മരണത്തെത്തുടര്‍ന്ന് നടത്തിയതാണ് ഉപതെരഞ്ഞെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts