വിജയക്കൊടി പാറിച്ച് സ്പിയും ആര്‍ജെഡിയും.

ലക്നോ‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച്‌ രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. ഗോരഖ്പൂരില്‍ 21881 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് ജയിച്ചു. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ്‌ മൂന്ന്‍ ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി അഞ്ചു തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു. 59613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്…

Read More

ജയത്തോടെ ഫൈനലിലേക്ക് മുന്നേറുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ.

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര് ട്വന്റി20 പരമ്പരയില്‍ ജയത്തോടെ ഫൈനലിലേക്ക് മുന്നേറുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ബംഗ്ലാദേശിനെതിരേ. രാത്രി ഏഴിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ബംഗ്ലാദേശുമായാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ നാലാമത്തെയും അവസാനത്തെയും മല്‍സരം കൂടിയാണിത്. ജയിച്ചാല്‍ ഇന്ത്യക്കു ഫൈനലലിലേക്ക് ടിക്കറ്റെടുക്കാം.

Read More

താമര വാടുന്നു… സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു.

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച്‌ രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു. 59613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നരേന്ദ്ര പ്രതാപ് സിംഗ് ജയിച്ചത്‌. രണ്ടിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ്‌ മൂന്ന്‍ ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി അഞ്ചു തവണ ഇതേ മണ്ഡലത്തില്‍ നിന്ന്…

Read More

പൈ ദിനത്തിന്‍റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍.

പൈ ദിനത്തിന്‍റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം. 1989ല്‍ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നതിന് തുടക്കം കുറിച്ചത്. ഷാ ഭൗതിക ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാന്‍ഫ്രാന്‍സിസ്‌കോ എക്‌സ്‌പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹപ്രവര്‍ത്തകരോടൊപ്പം ഒരു വൃത്തരൂപത്തില്‍ പൈ എന്ന ഭക്ഷണപദാര്‍ഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്. ഇന്നും ഈ എക്‌സ്‌പ്ലോററ്റോറിയത്തില്‍ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു. 2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം…

Read More

പക്ഷികൾക്ക് കുടിനീർ നല്‍കാന്‍ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍

ബെംഗളൂരു : ഈ കൊടും ചൂടില്‍ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ‘വറുതിക്കൊരറുതി’ പ്രചാരണത്തിനു തുടക്കമായി. പക്ഷികൾക്ക് കുടിനീർ, മികച്ച ജലവിനിയോഗം ആശയക്കൂട്ടം, മഴവെള്ള സംഭരണം, പ്രകൃതി സംരക്ഷണം എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ലത നമ്പൂതിരി നിർവഹിച്ചു. പക്ഷികൾക്കായി വീടുകളുടെ ടെറസിലോ, ബാൽക്കണിയിലോ പാത്രത്തിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്നവർക്കു സമ്മാനവും ഒരുക്കിയിട്ടുണ്ട്. പറവകൾക്കു വെള്ളം കൊടുക്കുന്നതിന്റെ ചിത്രം വാട്സ്ആപ്പിലൂടെ അയയ്ക്കുന്നവർക്കു മേഖലാതലത്തിലും സംസ്ഥാനതലത്തിലും പുരസ്കാരം നൽകും. വറുതിക്കൊരുതി എന്ന വിഷയത്തിൽ ഉപന്യാസ മൽസരവും ചിത്രരചനാ മൽസരവും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ബിനു…

Read More

ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്ന് മമത.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിയെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബിഎസ്പി-എസ്പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്റെറിലൂടെയാണ് മമത പങ്കുവെച്ചത്. ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്നാണ് മമത ട്വീറ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. ബിഹാറിലെ അരാരിയ, ജെഹനാബാദ് ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയേയും ലാലു പ്രസാദിനെയും മമത അഭിനന്ദിച്ചു. മഹത്തായ വിജയമെന്നാണ് മമത ട്വീറ്റ് ചെയ്തത്.

Read More

പെണ്‍കുട്ടിയെ പ്രസവിച്ചതിനാല്‍ വീട്ടുകാര്‍ ഉപേക്ഷിച്ച അമ്മ സ്വന്തം കുട്ടിയെ തീയിട്ട് കൊന്നു.

ഭട്കൽ : പെൺകുട്ടിയെ പ്രസവിച്ചതിനാൽ വീട്ടുകാർ ഉപേക്ഷിച്ചതിൽ മനംനൊന്ത യുവതി കുഞ്ഞിനെ ജീവനോടെ കത്തിച്ചു. ഭട്കൽ വെങ്തപുരയിലെ യശോദ എന്ന സ്ത്രീയാണു സ്വന്തം കുഞ്ഞിനെ ജീവനോടെ കത്തിച്ചത്. കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ തീകെടുത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. യശോദയും ഭർത്താവ് ഗോപാലും ഭട്കലിൽ വാടക വീട്ടിലാണു താമസം. ഗർഭിണിയായതിനെ തുടർന്നു യശോദ വെങ്തപുരയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. രണ്ടാഴ്ച മുൻപ് മുരുടേശ്വറിലെ ആശുപത്രിയിൽ ഇവർ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞ് പെണ്ണ് ആണെന്നറിഞ്ഞതോടെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നെന്നു പറയുന്നു. യശോദയുടെ അമ്മയോ ഭർത്താവോ…

Read More

ഞെട്ടിത്തരിച്ച്‌ ബിജെപി ദേശീയ നേതൃത്വം… ഉപതെരഞ്ഞെടുപ്പില്‍ വൻ തിരച്ചടി!

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂര്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന്‍ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ പിന്നിലാണ്. യോഗി ആദിത്യനാഥ്‌ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പത്തൊന്‍പത് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 19000ത്തിലധികം വോട്ടിന്‍റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കുണ്ട്. ഫുല്‍പൂരില്‍ പതിനഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 22842 വോട്ടിന്‍റെ ലീഡുമായി എസ്പി മുന്നിലാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന്‍ ലക്ഷത്തിലേറെ…

Read More

ഷവോമി സ്മാര്‍ട്ട്‌ ടിവി വിറ്റ് തീര്‍ന്നത് വെറും 120 സെക്കന്‍റില്‍!

രാജ്യത്തെ മുന്‍ നിര മൊബൈല്‍ വിതരണ കമ്പനിയായ ഷവോമിയുടെ എംഐ ടിവി 4എ വിറ്റ് തീര്‍ന്നത് വെറും 120 സെക്കന്‍റില്‍. ഫ്ലിപ്കാർട്ട്, എംഐ ഡോട് കോം എന്നീ വെബ്‌ സൈറ്റുകള്‍ വഴി നടന്ന ആദ്യ ഫ്ലാഷ് സെയിലിലാണ് എംഐ ടിവി 4എയുടെ 43, 32 ഇഞ്ച് വേരിയന്‍റുകൾ 120 സെക്കന്‍റിലും 55 ഇഞ്ച് മോഡൽ ആദ്യ അഞ്ച് മിനിറ്റിലും വിറ്റ് തീര്‍ന്നത്. എംഐ ടിവി 4എയുടെ 32 ഇഞ്ച് വേരിയന്‍റിന്‍റെ വില 13,999 രൂപയും എംഐ ടിവി 4എയുടെ 43 ഇഞ്ച് വേരിയന്‍റിന്‍റെ വില…

Read More

ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്.

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്  ക​ണ്ണൂ​ർ ഡി​സി​സി വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഷുഹൈബിന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ കേരളാ പൊലീസിന് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തില്‍…

Read More
Click Here to Follow Us