ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്ന് മമത.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിയെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്.

ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബിഎസ്പി-എസ്പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്റെറിലൂടെയാണ് മമത പങ്കുവെച്ചത്.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

ബിജെപിയുടെ അന്ത്യത്തിന്‍റെ തുടക്കമെന്നാണ് മമത ട്വീറ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. ബിഹാറിലെ അരാരിയ, ജെഹനാബാദ് ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയേയും ലാലു പ്രസാദിനെയും മമത അഭിനന്ദിച്ചു. മഹത്തായ വിജയമെന്നാണ് മമത ട്വീറ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts