പെണ്‍കുട്ടിയെ പ്രസവിച്ചതിനാല്‍ വീട്ടുകാര്‍ ഉപേക്ഷിച്ച അമ്മ സ്വന്തം കുട്ടിയെ തീയിട്ട് കൊന്നു.

ഭട്കൽ : പെൺകുട്ടിയെ പ്രസവിച്ചതിനാൽ വീട്ടുകാർ ഉപേക്ഷിച്ചതിൽ മനംനൊന്ത യുവതി കുഞ്ഞിനെ ജീവനോടെ കത്തിച്ചു. ഭട്കൽ വെങ്തപുരയിലെ യശോദ എന്ന സ്ത്രീയാണു സ്വന്തം കുഞ്ഞിനെ ജീവനോടെ കത്തിച്ചത്. കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ തീകെടുത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു.

യശോദയും ഭർത്താവ് ഗോപാലും ഭട്കലിൽ വാടക വീട്ടിലാണു താമസം. ഗർഭിണിയായതിനെ തുടർന്നു യശോദ വെങ്തപുരയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. രണ്ടാഴ്ച മുൻപ് മുരുടേശ്വറിലെ ആശുപത്രിയിൽ ഇവർ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞ് പെണ്ണ് ആണെന്നറിഞ്ഞതോടെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നെന്നു പറയുന്നു. യശോദയുടെ അമ്മയോ ഭർത്താവോ പ്രസവത്തിനു ശേഷം ഇവരെ കാണാൻ ചെന്നില്ല. ആശുപത്രി വിട്ടു വീട്ടിലെത്തിയപ്പോഴും ഇവരുടെ മനോഭാവത്തിൽ മാറ്റമുണ്ടായില്ലത്രെ.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

ഇതോടെ വിഷാദത്തിലായ യശോദ 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. യശോദയെ ഭട്കൽ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts