സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി : ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.

നിലവില്‍ സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ഇടയ്ക്കിടെ സോണിയ ഗാന്ധി ആശുപത്രി സന്ദര്‍ശിക്കാറുണ്ട്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts