കൊച്ചി: തന്റെ കുടുംബജീവിതം തകര്‍ത്തെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അതിജീവിതയുടെ ഭർത്താവ്. ‘‘മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ മാസം രണ്ടിനാണ് പരാതി നൽകിയത്. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതു ഖേദകരമാണ്. എന്നെപ്പോലെ വേദനിക്കുന്ന ഒട്ടേറെ പേർക്കു വേണ്ടിയാണ് പരാതി നൽകിയത്. എനിക്കും നീതി വേണം’’ – കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വറിന്റെ നടപടി സ്വീകരിക്കുന്നു. എന്നാൽ മാങ്കൂട്ടത്തിലിനെ അദ്ദേഹം പിന്തുണയ്ക്കുന്നതു താൻ കണക്കിലെടുക്കുന്നില്ലെന്നും അതിജീവിതയുടെ ഭർത്താവ്…
Read MoreDay: 6 January 2026
മെട്രോ സ്റ്റേഷനുകളില്‍ നിന്ന് റോഡ് കടക്കാന്‍ മേല്‍പാലമില്ല; റോഡ് കടക്കുമ്പോള്‍ വാഹനമിടിച്ച് അപകടം പതിവ്
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര സ്‌റ്റേഷനുകളില്‍ നിന്ന് ദേശീയ പാത കടക്കാന്‍ സുരക്ഷിത സംവിധാനമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. തിരക്കേറിയ ഹൊസൂര്‍ റോഡ് കടന്നുവേണം യാത്രക്കാര്‍ക്ക് ഇരുവശങ്ങളിലേക്കും സഞ്ചരിക്കാന്‍. മെട്രോ സര്‍വീസ് ആരംഭിച്ച് 6 മാസം പിന്നിടുമ്പോഴും ഇവിടെ മേല്‍പാലം നിര്‍മിക്കാന്‍ വേണ്ട നടപടി ബിഎംആര്‍സി ആരംഭിച്ചിട്ടില്ല. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതാണ് പാലം നിര്‍മാണത്തിന് തടസ്സം. 16 സ്റ്റേഷനുകളുള്ള പാതയില്‍ 6 സ്റ്റേഷനുകളില്‍ മേല്‍പാലങ്ങളില്ല. തിരക്കേറിയെ റോഡ് കടക്കുമ്പോള്‍ വാഹനങ്ങള്‍ ഇടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരു ക്കേല്‍ക്കുന്ന സംഭവങ്ങളും കുറവല്ല. മെട്രോ…
Read Moreപ്രതിഫലം പോലും വാങ്ങാതെ മോഹന്‍ലാല്‍ കെഎസ്ആർടിസിയുടെ ഗുഡ്‌വില്‍ അംബാസിഡറാകും;
തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‍വിൽ അംബാസിഡറാകും. മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്ണകുമാർ പറഞ്ഞു. സൗജന്യമായാകും മോഹൻലാൽ പരസ്യങ്ങളിലുൾപ്പെടെ കെഎസ്ആർടിസിയുമായി സഹകരിക്കുക. മികച്ച സംവിധായകരെവെച്ച് പരസ്യങ്ങൾ ചിത്രീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ ആളുകളെ കെഎസ്ആർടിസിയിലേക്ക് ആകർഷകമാക്കുന്ന പദ്ധതികൾ നടപ്പാക്കും. ബഡ്ജറ്റ് ടൂറിസവും ഡ്രൈവിങ് സ്കൂളും വിജയകരമായി തുടരുകയാണ്. ഫെബ്രുവരിയിൽ ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലറങ്ങും. എല്ലാ ബസ് സ്റ്റേഷനുകളുടെയും നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreമലയാളി താമസക്കാര്‍ക്ക് ഉൾപ്പെടെ മുട്ടന്‍ പണിയൊരുക്കി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി
ബെംഗളൂരു: നഗരത്തിലെ പുതിയ പാര്‍ക്കിങ് നിയമങ്ങളും ഫീസും ഉള്‍പ്പെടെ നടപ്പാക്കുന്നതോടെ ബെംഗളൂരുവിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരുടെ കീശകാലിയാകും. ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രകാരം, നാലുചക്ര വാഹനങ്ങള്‍ മണിക്കൂറിന് 30 രൂപ, ഇരുചക്ര വാഹനങ്ങള്‍ 15 എന്നിങ്ങനെ നല്‍കണം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പാസും സ്വീകരിക്കാവുന്നതാണ്. നാലുചക്ര വാഹനങ്ങളുടെ പ്രതിദിന പാസിന് 150 രൂപയും ഇരുചക്ര വാഹനങ്ങളുടേതിന് 75 രൂപയുമാണ്. പ്രതിമാസത്തേക്ക് ആണെങ്കില്‍ 3,000, 1,500 എന്നിങ്ങനെയാണ് നിരക്ക്. സെന്‍ട്രല്‍…
Read Moreആദ്യ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വന്ദേഭാരത് സ്ലീപ്പറിൽ ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം
ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യത്തെ സർവീസ് അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പറിൽ ഒരുക്കിയിട്ടുള്ളത്. അവ ഏതെല്ലാമെന്ന് നോക്കിയാലോ… 16 കോച്ചുകളുള്ള ട്രെയിനിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമാണുള്ളത്. ഏകദേശം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിന് സാധിക്കും. 180 കി.മീ വേഗതയിൽ വരെ സഞ്ചരിക്കാൻ…
Read Moreതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും: കെ കെ ശൈലജ
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ടേം വ്യവസ്ഥകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളില്‍ കാര്യമൊന്നുമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എന്റെ പേര് മാത്രമല്ല പലരുടെയും പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്, അതൊക്കെ ആര്‍ക്ക് വേണമെങ്കിലും പ്രചരിപ്പിക്കാവുന്നതാണല്ലോ. ആധുനിക കേരളത്തെ വളര്‍ത്തിയെടുക്കുന്നതിന് പിണറായി വിജയൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
Read Moreസ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കൂടുതൽ പരിശോധന നടത്താൻ പൊലീസ്
പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ പൊലീസ്. ശാസ്ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയായിരുന്നു വീട്ടാമ്പാറ പുതുവഴിയില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയിൽ 11 വയസുകാരന് പരിക്കേറ്റത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ് ഇന്നലെ ഉണ്ടായത്.
Read Moreമുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
കൊച്ചി: മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കാൻസര്‍ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐയുഎംഎൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
Read Moreസോണിയ ഗാന്ധി ആശുപത്രിയിൽ
ഡൽഹി : ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവില്‍ സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ഇടയ്ക്കിടെ സോണിയ ഗാന്ധി ആശുപത്രി സന്ദര്‍ശിക്കാറുണ്ട്. ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Read Moreമലിനജല ദുരന്തം: ഒരാൾ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 17 ആയി
ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരണം 17 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നതും ആളുകള്‍ മരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെ…
Read More