മെട്രോ സ്റ്റേഷനുകളില്‍ നിന്ന് റോഡ് കടക്കാന്‍ മേല്‍പാലമില്ല; റോഡ് കടക്കുമ്പോള്‍ വാഹനമിടിച്ച് അപകടം പതിവ്

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര സ്‌റ്റേഷനുകളില്‍ നിന്ന് ദേശീയ പാത കടക്കാന്‍ സുരക്ഷിത സംവിധാനമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.

തിരക്കേറിയ ഹൊസൂര്‍ റോഡ് കടന്നുവേണം യാത്രക്കാര്‍ക്ക് ഇരുവശങ്ങളിലേക്കും സഞ്ചരിക്കാന്‍. മെട്രോ സര്‍വീസ് ആരംഭിച്ച് 6 മാസം പിന്നിടുമ്പോഴും ഇവിടെ മേല്‍പാലം നിര്‍മിക്കാന്‍ വേണ്ട നടപടി ബിഎംആര്‍സി ആരംഭിച്ചിട്ടില്ല. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതാണ് പാലം നിര്‍മാണത്തിന് തടസ്സം.

16 സ്റ്റേഷനുകളുള്ള പാതയില്‍ 6 സ്റ്റേഷനുകളില്‍ മേല്‍പാലങ്ങളില്ല. തിരക്കേറിയെ റോഡ് കടക്കുമ്പോള്‍ വാഹനങ്ങള്‍ ഇടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരു ക്കേല്‍ക്കുന്ന സംഭവങ്ങളും കുറവല്ല. മെട്രോ ഗ്രീന്‍ ലൈനില്‍ പാതയില്‍ നാഗസന്ദ, ദാസറഹള്ളി എന്നിവിടങ്ങളില്‍ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് മേല്‍പാലം യാഥാര്‍ഥ്യമായത്.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

സ്റ്റേഷനുകളില്‍ കുരങ്ങുശല്യം

മെട്രോ സ്റ്റേഷനുകളില്‍ യാത ക്കാര്‍ക്കു ഭീഷണിയായി കുരങ്ങുശല്യം. കഴിഞ്ഞ ദിവ സം ആര്‍വി റോഡ് സ്റ്റേഷനില്‍ കൂട്ടമായി എത്തിയ കുരങ്ങുകളെ ഏറെ പണിപെട്ടാണ് ജീവനക്കാര്‍ തുരത്തിയത്. സമീപകാലത്താണു മെട്രോ
സ്റ്റേഷനുകളില്‍ കുരങ്ങുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള കടകളില്‍ നിന്ന് ഭക്ഷണം ഉള്‍പ്പെടെ തട്ടിയെടു ക്കുന്നതും പതിവാണ്.

ആനേക്കല്‍ സ്റ്റേഡിയത്തിലേക്ക് മെട്രോ എത്തും

ആനേക്കല്‍ സൂര്യ സിറ്റിയില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിക്കുന്ന നിര്‍ദിഷ്ട സ്റ്റേഡിയത്തിലേക്ക് മെട്രോ പാത നീട്ടാനുള്ള സാധ്യതാ പഠനം നടത്താന്‍ ബിഎംആര്‍സി.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

നിര്‍മാണം പുരോഗമിക്കുന്ന കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈന്‍ ജിഗനി വഴി ആനേക്കലിലേക്ക് നീട്ടാനാണ് പദ്ധതി.

ജിഗനിയില്‍ നിന്ന് ആനേക്കലിലേക്ക് 3.5 കിലോമീറ്ററാണ് ദൂരം. 75 ഏക്കറില്‍ 1650 കോടിരൂപ ചെലവഴിച്ചാണ് പുതിയ യം നിര്‍മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts