പക്ഷികൾക്ക് കുടിനീർ നല്‍കാന്‍ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍

ബെംഗളൂരു : ഈ കൊടും ചൂടില്‍ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ‘വറുതിക്കൊരറുതി’ പ്രചാരണത്തിനു തുടക്കമായി. പക്ഷികൾക്ക് കുടിനീർ, മികച്ച ജലവിനിയോഗം ആശയക്കൂട്ടം, മഴവെള്ള സംഭരണം, പ്രകൃതി സംരക്ഷണം എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ലത നമ്പൂതിരി നിർവഹിച്ചു. പക്ഷികൾക്കായി വീടുകളുടെ ടെറസിലോ, ബാൽക്കണിയിലോ പാത്രത്തിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്നവർക്കു സമ്മാനവും ഒരുക്കിയിട്ടുണ്ട്.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

പറവകൾക്കു വെള്ളം കൊടുക്കുന്നതിന്റെ ചിത്രം വാട്സ്ആപ്പിലൂടെ അയയ്ക്കുന്നവർക്കു മേഖലാതലത്തിലും സംസ്ഥാനതലത്തിലും പുരസ്കാരം നൽകും. വറുതിക്കൊരുതി എന്ന വിഷയത്തിൽ ഉപന്യാസ മൽസരവും ചിത്രരചനാ മൽസരവും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ബിനു ദിവാകരൻ, സെക്രട്ടറി വിനു തോമസ്, കോഓർഡിനേറ്റർ റോയ് ജോയ് എന്നിവർ അറിയിച്ചു. ഫോൺ: 9513300101.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാസമയം പകുതിയായി കുറയും; ബെംഗളൂരു നിവാസികൾ കാത്തിരുന്ന ഈ റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us