”ഇങ്ങനെ പറ്റിക്കുന്നത് എന്തൊരു കഷ്ടമാണ് ..?” പണ നിക്ഷേപത്തിന്റെ പേരില്‍ തന്നെ കബളിപ്പിച്ച സ്വകാര്യ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കെതിരേ ദ്രാവിഡ്‌ പോലീസില്‍ പരാതി നല്‍കി : 5 പേര്‍ അറസ്റ്റില്‍

ബംഗലൂരു : നിക്ഷേപ തട്ടിപ്പിലൂടെ ഏകദേശം നാലു കോടിയോളം രൂപ കബളിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ ഇന്‍വെസ്റ്റ്‌ മെന്റ് കമ്പനിക്കെതിരെ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്‌ സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു ..മുന്‍ സ്പോര്‍ട്ട്സ് ജേണലിസ്റ്റ് അടക്കമുള്ള അഞ്ചോളം മാനേജ്മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെട്ട ‘വിക്രം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി’ എന്ന സ്വകാര്യ ബാങ്കിനെതിരെയാണ് ദ്രാവിഡിന്റെ കേസ് …!
പരാതിയനുസരിച്ച് 2014 ല്‍ ആണ് മാനേജ്മെന്റ് അദ്ദേഹത്തെ സമീപിച്ചതെന്നു പറയുന്നു , തുടര്‍ന്ന്‍ നിക്ഷേപത്തിന്റെ സാധ്യതകള്‍ വിവരിക്കുകയും അതിനനുസരിച്ച് 20 കോടിയോളം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ഉണ്ടായി …
സ്പോര്‍ട്ട്സ് ലേഖകനുമായുള്ള ബന്ധമായിരുന്നു കമ്പനിയിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത് ..പക്ഷെ കമ്പനിയുടെ പേരില്‍ ആയിടയ്ക്ക് സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ തട്ടിപ്പ് കേസില്‍ ആരോപണം ഉന്നയിച്ചിരുന്നു ..എന്നാല്‍ പരാതി നല്‍കാന്‍ ആരും മേനക്കെട്ടില്ല …വിശ്വാസ്യത നഷ്ടപ്പെട്ടപ്പോള്‍ ദ്രാവിഡ്‌ അത് തിരികെ ചോദിച്ചു ..ഇതിനനുസരിച്ച് 16 കോടി തിരിച്ചു നല്‍കി ..പക്ഷെ ബാക്കിയുള്ള 4 കോടി നല്‍കാതെ നാളുകളായി കബളിപ്പിക്കയായിരുന്നു…പരാതിയില്‍ അഞ്ചു വ്യക്തികളെ പോലീസ് അറസ്റ്റ് ചെയ്തു ..കമ്പനി നാളുകള്‍ക്ക് മുന്‍പേ അടച്ചു പൂട്ടിയിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts