ബെംഗലൂരു : ധവള വിപ്ലവത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ ചുവടു വെയ്പ്പ്പെന്നോണം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പാലുല്പ്പാദന കേന്ദ്രം നന്ദി ക്രോസ്സില്‍ തുടക്കമിട്ടു ..ഫാക്ടറിയുടെ ഉദ്ഘാടനം ഔപചാരികമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ നിര്‍വ്വഹിച്ചു .. ദേവനഹള്ളി ,നന്ദി ക്രോസ്സില്‍ 14 ഏക്കറോളം വരുന്ന പ്രദേശത്താണ് കൂറ്റന്‍ ഫാക്ടറി നിര്‍മ്മാണം ..കോളാര്‍ -ചിക്ബളാപൂര്‍ മില്‍ക്ക് കോപ്പറേറ്റ് യൂണിയന്റെ കീഴിലാണ് ഫാക്ടറിയുടെ നടത്തിപ്പ് ..! ഏകദേശ കണക്കനുസരിച്ചു അഞ്ചു ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത ..നിര്‍മ്മാണ സാമഗ്രികള്‍ എല്ലാം തന്നെ വിദേശ നിര്‍മ്മിത ഇറക്കുമതിയാണ് ..35 കോടിയിലേറെയാണു നിര്‍മ്മാണ ചിലവ് ..
പാലുല്പാദനത്തിനു പുറമേ വെണ്ണ ,നെയ് , തുടങ്ങിയുള്ള അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വലിയ തോതിലുള്ള ഉല്‍പ്പാദനവും ഇവിടെ നടക്കും ..നിലവില്‍ രണ്ടായിരത്തോളം വരുന്ന ക്ഷീര ഉത്പാദക കേന്ദങ്ങളില്‍ നിന്നുമായിരുന്നു പാല്‍ സ്വീകരിച്ചിരുന്നത് ..ഫാക്ടറി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതോടെ ക്ഷീര കര്‍ഷകര്‍ക്കും ലാഭം വിഹിതം കൂട്ടി നല്‍കാന്‍ കഴിയുമെന്ന് യൂണിറ്റ് ക്രിയേറ്റീവ്ഹെഡ് എന്‍ ജി ബയത്തപ്പ അഭിപ്രായപ്പെട്ടു …