ബോക്സ് ഓഫീസ് പ്രതീക്ഷ നല്‍കി ഈസ്റ്റര്‍ വിഷു ചിത്രങ്ങള്‍ക്ക് തുടക്കം …! വികട കുമാരന്‍,സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ ചിത്രങ്ങള്‍ നാളെ എത്തും ….

മറ്റെല്ലാ സീസണുകള്‍ പോലെ തന്നെ ഈസ്റ്റര്‍ -വിഷു കാലവും മലയാള സിനിമ വ്യവസായത്തിനു ഉണര്‍വിന്റെ ദിനങ്ങളാണ് ..വേനലവധി ഉള്‍പ്പെടെയുള്ള ആഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സിനിമ കൊട്ടകകളിലും പ്രതിഫലിക്കും … സൂപ്പര്‍ താര ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ പരോള്‍ 31 നു എത്തുമ്പോള്‍ , യുവ താരങ്ങളുള്‍പ്പടെയുള്ള മൂന്നു ചിത്രങ്ങള്‍ നാളെ റിലീസ് ചെയ്യും ..!
കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന  ചിത്രത്തിലൂടെ പ്രശസ്തമായ ‘ഹിറ്റ്‌ കൂട്ടുകെട്ട് ‘  വിഷ്ണു ഉണ്ണികൃഷ്ണന്‍ -ധര്‍മ്മജന്‍ ടീമിന്റെ ‘വികട കുമാരന്‍ ‘ അണിയിച്ചൊരുക്കുന്നത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘റോമന്‍സ് ‘ അടക്കം സംവിധാനം ചെയ്ത ബോബന്‍ സാമുവല്‍ ആണ് …ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അജയ് ഘോഷ് , ബിജോയ്‌ ചന്ദ്രന്‍ എന്നിവരാണ്‌.. അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞു പോയ നിര്‍മ്മാതാക്കളില്‍ ഒരാളായ ബിജോയ്‌ ചന്ദ്രന്റെ വിയോഗം നിമിത്തമാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചത് ..
വൈ വി രാജേഷ്‌ തിരകഥയോരുക്കുന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പൊടിയിലാണ് അണിയിച്ചൊരുക്കുന്നത് …മാനസ രാധാകൃഷ്ണന്‍ ആണ് നായിക …

ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി ടിനു പാപ്പച്ചന്റെ ആദ്യ സംവിധാന സംരംഭമാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ ‘…കഴിഞ്ഞ വര്‍ഷം  പുറത്തിറങ്ങിയ ഹിറ്റ്‌ ചിത്രം അങ്കമാലി ഡയറീസിലൂടെ ലിജോ അവതരിപ്പിച്ച ആന്റണി വര്‍ഗ്ഗീസ് ആണ് നായകന്‍ ..ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഗിരീഷ്‌ ഗംഗാധരന്‍ ..വിനായകന്‍ ,ചെമ്പന്‍ വിനോദ് തുടങ്ങി പ്രശസ്തമായ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു ..നിര്‍മ്മാണം ബി സി ജോഷി ..

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കാളിയാണ് ..സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ , നടന്‍ ചെമ്പന്‍ വിനോദ് എന്നിവരാണ്‌ മറ്റു സഹ നിര്‍മ്മാതാക്കള്‍ ..! ആദ്യ സംരഭത്തില്‍ ഗുരുവിനു ഒരു വേഷവും നീക്കി വെച്ചിട്ടുണ്ട് ചിത്രത്തില്‍ ടിനു പാപ്പച്ചന്‍ ..അങ്കമാലി ഡയറീസ് പോലെ തന്നെ ചിത്രം മേക്കിംഗിലെ വ്യത്യസ്തത അവകാശപ്പെടുന്നു …നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ..
മറ്റൊരു നവാഗതന്റെ ചിത്രം കൂടി എത്തുന്നുവെന്ന പ്രത്യേകത കൂടി ഉണ്ട് നാളത്തെ പകലിനു ..! നവാഗതനായ ശ്രീജിത്ത് വിജയന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കുട്ടനാടന്‍ മാര്‍പാപ്പയും ‘ പ്രതീക്ഷയുണര്‍ത്തുന്നു .. തികഞ്ഞ കോമഡി ഫാമിലി എന്റര്‍ടൈനറാകും ചിത്രം എന്നതാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്…. അതിഥി രവി, ശാന്തി കൃഷ്ണ, ഇന്നസെന്റ്, സൗബിന്‍, ടിനി ടോം, പിഷാരടി തുടങ്ങിയ വലിയൊരു താര നിര ചിത്രത്തില്‍ അണി നിരക്കുന്നു ….
അതെ സമയം കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ ‘ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് …!
‘വികടകുമാരന്‍ ‘നാളെ ബെംഗലൂരുവില്‍ റിലീസ് ഉണ്ട് …!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts