ഈ സർക്കാർ സ്‌കൂളിന് നൽകാൻ നഗരത്തിൽ വൈദ്യുതിയില്ല

ബെംഗളൂരു: കഴിഞ്ഞ ഏഴ് വർഷമായി വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്‌കൂൾ ബെംഗളൂരു നഗരത്തിലുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാനാകും. എന്നാൽ അങ്ങനെ ഒരു സ്കൂൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.
തുറസ്സായ സ്ഥലങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ മഴ പെയ്താൽ ക്ലാസ് മുറികളിലേക്ക് ഓടികയറേണ്ട അവസ്ഥയുള്ള ഒരു സ്കൂൾ. മഴ സമയത്ത് അകത്ത് ഇരുട്ടായതിനാൽ സ്‌കൂളിലെ ഏക അധ്യാപകൻ മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടെ ക്ലാസുകൾ എടുക്കുന്നത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

വിധാന സൗധയിൽ നിന്ന് 4 കിലോമീറ്റർ അകലെ അശോക് നഗറിലെ കമ്മീഷരിയറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന 1930-ൽ ആരംഭിച്ച ഗവൺമെന്റ് തമിഴ് ഹയർ പ്രൈമറി സ്കൂളിലാണ് ഈ ദുരവസ്ഥ.  1 മുതൽ 5 വരെ ക്ലാസുകളിലെ പത്ത് കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ഒരു  അധ്യാപകനെ മാത്രമേ നിയമിച്ചിട്ടുള്ളൂ. വൈദ്യുതി ബില്ലടക്കാൻ കഴിയാതെ ഏഴ് വർഷം മുമ്പ് സ്‌കൂളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts