നഗരത്തിൽ 47 കാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ഏഴ് മാസം മുമ്പ് കാണാതായ 47 കാരിയായ യുവതിയുടെ കൊലപാതകിയെ ബംഗളൂരു സുബ്രഹ്മണ്യനഗർ പോലീസ് കണ്ടെത്തി. കേസിൽ ഭൂവുടമ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തെതുടർന്നുള്ള കരാർ കൊലപാതകമായിട്ടാണ് പോലീസ് കേസ് കണക്കാക്കുന്നത് .

ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശികളായ നൂർ അഹമ്മദ്, സത്യനാരായണ എന്നിവരാണ് അറസ്റ്റിലായത്.

2021 മാർച്ച് 26 ന് ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കൊല്ലപ്പെട്ട സീതാ അച്ചാറിനെ ഹാസനിലേക്ക്കൊണ്ടുപോയ ശേഷം സയനൈഡ് നൽകി ഇവർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ്ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഹൊസപേട്ടയിലെ കനാലിൽതള്ളുകയായിരുന്നു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

സീത രാജാജിനഗറിൽ തനിച്ചാണ് താമസിച്ചിരുന്നത്‌. സഹോദരൻ വെങ്കിടേഷ് ആചാര്‍ പോലീസിൽവിവരമറിയിക്കുകയായിരുന്നു.

ഫോൺകോൾ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. സീതയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്കുമുമ്പ് മരിച്ചതിനാൽ അവർക്ക് ഉണ്ടായിരുന്ന  ഒരു സ്വത്ത്  കുടുംബംവിൽക്കാൻ തീരുമാനിച്ചു എങ്കിലും വിൽക്കാൻ സീത തയ്യാറായിരുന്നില്ല .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts