ക്രിസ്മസ് അവധിക്കു കേരള–കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതു മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു;സ്പെഷ്യല്‍ പ്രഖ്യാപിക്കാതെ സഹായിച്ച് റയില്‍വേയും.

ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു കേരള–കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതു മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു. 1250 മുതൽ 2900 രൂപ വരെയാണ് ക്രിസ്മസ് യാത്രയ്ക്കു ഇപ്പോൾ ബുക്ക് ചെയ്യുന്നവരിൽനിന്നു സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. നോൺ എസി ബസുകളിൽ പോലും 2000 രൂപ വരെയാണ് ചാർജ്.

ക്രിസ്മസിനു ബെംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നതും കെഎസ്ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതും മുതലെടുത്താണ് ഒട്ടേറെ സ്വകാര്യ ബസുകൾ മാസങ്ങൾക്കു മുൻപേ ടിക്കറ്റ് വിൽപന തുടങ്ങിയത്. ചില ബസുകളിൽ പുതുവൽസര അവധിക്കുള്ള ടിക്കറ്റുകളും ലഭ്യമാണ്. കേരള ആർടിസിയുടെ ക്രിസ്മസ് റിസർവേഷന് ഇനിയും രണ്ടാഴ്ച കാത്തിരിക്കണം, കർണാടക ആർടിസിയുടേതിനു ഒരു മാസവും.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

നാട്ടിലേക്കു വൻതിരക്കുള്ള 22നും 23നും ബെംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ‌ മാസങ്ങൾക്കു മുൻപേ വെയ്റ്റ് ലിസ്റ്റിലുമാണ്. അവധിക്കു ശേഷം നാട്ടിൽനിന്നുള്ള മടക്ക ട്രെയിനുകളിലും സ്ഥിതി വ്യത്യസ്തമല്ല. സ്പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതും സ്വകാര്യ ഏജൻസികൾക്കു വളമാകുന്നു. കഴിഞ്ഞ വർഷം ക്രിസ്മസിന് 10 ദിവസം മുൻപാണ് സ്പെഷൽ ട്രെയിൻ അനുവദിച്ചത്.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

∙ ക്രിസ്മസിനു ബെംഗളൂരുവിൽനിന്നുള്ള സ്വകാര്യ ബസുകളിലെ ടിക്കറ്റ് ചാർജ്

എറണാകുളം: 1250–2900 രൂപ . കോട്ടയം: 1800-2150 . തിരുവനന്തപുരം: 1650-2500. കോഴിക്കോട്: 1700. പത്തനംതിട്ട: 1500-2000.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts