മറ്റുള്ളവർ കരയ്ക്കു കയറിയെങ്കിലും വർഷനെ രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വിദ്യാർഥിയുടെ അമ്മ ആരോപിച്ചു. പൊലീസ് കേസെടുത്തു. സെൽഫി ദുരന്തങ്ങളിൽ ഒരു മാസത്തിനിടെ ബെംഗളൂരുവിലും സമീപ ജില്ലകളിലുമായി മലയാളി ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്.
ഈ മാസം 17നു ചന്നഗിരി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാൻ ശ്രമിച്ച ചിക്കബെല്ലാപുര ഗവ. കോളജ് വിദ്യാർഥി നവീൻ (21) പാറക്കെട്ടിൽ നിന്നു വീണും ക്രിസ്തുജയന്തി കോളജ് വിദ്യാർഥി അഖിൽനാഥ് (19) ഈ മാസം അഞ്ചിനു കൊത്തന്നൂരിലെ പാറമടയിൽ വീണുമാണ് മരിച്ചത്.
ഈ മാസം മൂന്നിന് ബിഡദി വണ്ടർലാ വാട്ടർ തീം പാർക്കിനു സമീപം റെയിൽപാളത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ പ്രഭു ആനന്ദ്, രോഹിത്ത്, പ്രതീക് റായ്ക്കർ എന്നിവർ ട്രെയിനിടിച്ചു മരിച്ചു. കഴിഞ്ഞ 25ന് വിശ്വാസ് (17) കൂട്ടുകാരുമൊത്തു സെൽഫി എടുക്കുന്നതിനിടെ കനക്പുരയ്ക്കു സമീപത്തെ രവിഗുണ്ടലുവിൽ കുളത്തിൽ മുങ്ങി മരിച്ചിരുന്നു.