കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥരെ എസിബി പിടികൂടി

ബെംഗളൂരു : മൈസൂരു ജില്ലാ വ്യവസായ കേന്ദ്രം (ഡിഐസി) ജോയിന്റ് ഡയറക്ടർ ഉൾപ്പെടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ മൈസൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ പിടികൂടി. ഔദ്യോഗിക ജോലികൾക്കായി ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടുന്നുവെന്ന പരാതിയെ തുടർന്ന് എസിബി വിരിച്ച വലയിൽ ഉദ്യോഗസ്ഥർ പിടിയിലായതായി മൈസൂരു ഡിവിഷൻ എസിബി ഡെപ്യൂട്ടി എസ്പി എം ധർമേന്ദ്ര പറഞ്ഞു. സബ്‌സിഡി തുകയായ 25 ലക്ഷം അനുവദിക്കാൻ ഡിഐസി ജോയിന്റ് ഡയറക്ടർ ഡികെ ലിംഗരാജു പരാതിക്കാരനോട് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. കർണാടക സ്റ്റേറ്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്ന്…

Read More

വ്യാജമദ്യ നിർമാണകേന്ദ്രത്തിൽ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ.

ബെംഗളൂരു : ഗോരുറിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണശാലയിൽ നിന്നും വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തുവന്ന സംഘത്തിലെ രണ്ടുപേരെ എക്സൈസ് അറസ്റ്റുചെയ്തു. വ്യാജമദ്യം വിതരണം ചെയ്തതിന് തുമകൂരു സ്ക്വാഡ് മുമ്പ് അറസ്റ്റുചെയ്ത ഒരാളിൽനിന്നാണ് നിർമാണകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. എക്സൈസിന്റെ മൈസൂരു, തുമകൂരു എന്നിവിടങ്ങളിലെ വിജിലൻസ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ 650 ലിറ്റർ സ്പിരിറ്റ്, ലേബലുകൾ, മൂന്ന് പാക്കിങ് മെഷീനുകൾ എന്നിവ പോലീസ് പിടിച്ചെടുത്തട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുന്നതിനാൽ അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

Read More

കോലാർ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 50 ഭക്തർക്ക് ദേഹാസ്വാസ്ഥ്യം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : കോലാർ ശ്രീനിവാസപൂർ താലൂക്കിലെ ബീരഗനഹള്ളി ഗ്രാമത്തിലെ ഗംഗമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച 50-ലധികം ഭക്തരെ ശനിയാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അപകടനില തരണം ചെയ്തു. പുതുവർഷത്തോടനുബന്ധിച്ച് ക്ഷേത്രം പ്രസാദം വിതരണം ചെയ്തിരുന്നതായി തഹസിൽദാർ ശ്രീനിവാസ് പറഞ്ഞു, രോഗബാധിതരിൽ 19 സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ക്ഷേത്രഭാരവാഹികളുടെ ആവശ്യപ്രകാരം ഗ്രാമത്തിലെ രണ്ട് കുടുംബങ്ങൾ നാരങ്ങാ ചോറും കേസരിബത്തും പ്രസാദമായി തയ്യാറാക്കി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിതരണം ചെയ്തു. വൈകുന്നേരമായപ്പോഴേക്കും സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ പ്രസാദം കഴിച്ച സ്‌കൂളിൽ പോകുന്ന മിക്ക കുട്ടികളും…

Read More

നഗരത്തിൽ 47 കാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ഏഴ് മാസം മുമ്പ് കാണാതായ 47 കാരിയായ യുവതിയുടെ കൊലപാതകിയെ ബംഗളൂരു സുബ്രഹ്മണ്യനഗർ പോലീസ് കണ്ടെത്തി. കേസിൽ ഭൂവുടമ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തെതുടർന്നുള്ള കരാർ കൊലപാതകമായിട്ടാണ് പോലീസ് ഈ കേസ് കണക്കാക്കുന്നത് . ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശികളായ നൂർ അഹമ്മദ്, സത്യനാരായണ എന്നിവരാണ് അറസ്റ്റിലായത്. 2021 മാർച്ച് 26 ന് ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കൊല്ലപ്പെട്ട സീതാ അച്ചാറിനെ ഹാസനിലേക്ക്കൊണ്ടുപോയ ശേഷം സയനൈഡ് നൽകി ഇവർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ്ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം…

Read More
Click Here to Follow Us