ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലും സുദ്ദഗുണ്ടെപാളയയിലും രണ്ട് കവർച്ചകൾ റിപ്പോർട്ട് ചെയ്തതിന്പിന്നാലെ ശനിയാഴ്ച സൗത്ത് ഡിവിഷൻ പോലീസ് അവരുടെ അധികാരപരിധിയിൽ പട്രോളിംഗ് ശക്തമാക്കി. വെള്ളിയാഴ്ച ആയുധധാരികളായ ആളുകൾ ഒരു സ്ത്രീയുടെയും വൃദ്ധ ദമ്പതികളുടെയും വീടുകളിൽഅതിക്രമിച്ച് കയറി കവർച്ച നടത്തിയിരുന്നു.
ഒരു സംഭവത്തിൽ, കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന 56 കാരിയായ ചിത്രയുടെ വീട്ടിൽ ഒരു സംഘംഅതിക്രമിച്ച് കടന്ന് അവരുടെ സ്വർണ്ണാഭരണങ്ങൾ ഊരിമാറ്റാൻ നിർബന്ധിച്ചു. പൂജാമുറിയിൽ നിന്ന് 1000 രൂപയും സംഘം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, സുദ്ദഗുണ്ടെപാളയയിലെ കൃഷ്ണമൂർത്തി ലേഔട്ടിൽ താമസിക്കുന്ന സതീഷ് (65) ഭാര്യയോടൊപ്പം അത്താഴം കഴിക്കുന്നതിനിടെയാണ് ഡോർ ബെൽ അടിച്ചത്. വാതിൽ തുറന്നപ്പോൾആയുധധാരികളായ രണ്ടുപേർ അകത്തുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തി. 15,000 രൂപയും 95 ഗ്രാംസ്വർണവും ഇവർക്ക് നഷ്ട്ടപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലുംവ്യത്യസ്ത സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.