മുഹമ്മദ് നബിയെക്കുറിച്ച് ഉപന്യാസ മത്സരം, ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യാതൊരുവിധ നിർദ്ദേശവും ലഭിക്കാതെ മുഹമ്മദ് നബിയെ കുറിച്ച് രഹസ്യമായി ഉപന്യാസ മത്സരം സംഘടിപ്പിച്ച ഗദഗ് ജില്ലയിലെ സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഗദഗ് താലൂക്കിലെ നാഗാവിയിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ അബ്ദുൾ മുനാഫ് ബിജാപൂരിനെയാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ സിദ്രാമപ്പ എസ്.ബിരാദാർ സസ്‌പെൻഡ് ചെയ്തത്. പ്രധാനാധ്യാപകനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നാഗവി ഗവൻമെന്റ് ഹൈസ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന 43 വിദ്യാർത്ഥികൾക്ക് മുഹമ്മദ് നബിയെക്കുറിച്ചുള്ള പുസ്തകം നൽകിയ ശേഷം മറ്റ് അധ്യാപകരോടും…

Read More

സ്കൂളുകളിൽ ഗണേശ ചതുർത്ഥ്വി ആഘോഷിക്കാമെന്ന കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ വിവാദത്തിൽ

ബെംഗളൂരു: കർണാടകയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കാൻ സ്‌കൂളുകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്, എല്ലാ വർഷത്തേയും പോലെ അവർക്ക് ഈ വർഷവും തുടരാം,ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രി നാഗേഷ് പറഞ്ഞു. മതപരമായ കാരണം പറഞ്ഞ് ഹിജാബിന് വിലക്കേർപ്പെടുത്തിയ അതേ ബിജെപി സർക്കാർ ഗണേശ ചതുർത്ഥിക്ക് അനുമതി നൽകിയത് വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് കർണാടകയിൽ. വിദ്യാലയങ്ങളിൽ മതപരമായ ചിഹ്നങ്ങൾ അനുവദിക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് കർണാടക സർക്കാർ ഹിജാബിന് വിലക്കേർപ്പെടുത്തിയത്. ഹിജാബ് വിഷയത്തിലുള്ള സർക്കാർ…

Read More

സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും സിസിടിവി ക്യാമറകൾ, മാതാപിതാക്കൾക്ക് കുട്ടികളെ ഇനി തത്സമയം കാണാം; പുതിയ പദ്ധതി ഇങ്ങനെ

ന്യൂഡൽഹി: സ്കൂളുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. ഇതോടെ രക്ഷിതാക്കൾക്ക് തത്സമയം കുട്ടികളെ കാണാൻ സാധിക്കും. എല്ലാ സർക്കാർ സ്‌കൂളിലും സംവിധാനം നടപ്പിലാക്കാനാണ് സർക്കാറിൻ്റെ പദ്ധതി. 2019ൽ സിസിടിവി ക്യാമറ സ്‌കൂളുകളിൽ ഘടിപ്പിക്കുമെന്ന് ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ക്ലാസ് മുറികളിലെ തത്സമയ കാഴ്ചകൾ മൊബൈൽ ഫോൺ വഴി രക്ഷിതക്കളിലേക്ക് എത്തിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അധ്യാപന സംവിധാനത്തിൽ സുതാര്യത കൊണ്ടുവരാനും കൂടിയാണ് ഈ പദ്ധതി എന്നാണ് സർക്കാരിൻ്റെ വാദം. കൂടാതെ കുട്ടികൾ കൃത്യമായി ക്ലാസിലെത്തുന്നുണ്ടോയെന്നും ഈ സംവിധാനത്തിലൂടെ രക്ഷിതാക്കൾക്ക് ഉറപ്പിക്കാം.…

Read More

കുട്ടികളെ ചേർത്താൽ സമ്മാനം ഫാൻ, പുതിയ പദ്ധതിയുമായി സർക്കാർ സ്കൂൾ

ചെന്നൈ : സ്കൂളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ സ്കൂൾ. ടേബിൾ ഫാനാണ് സൗജന്യമായി . തിരുവള്ളൂർ ജില്ലയിലെ അത്തിമാഞ്ചേരി പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഫാൻ ലഭിക്കുമെന്ന് വാഗ്ദാനം കേട്ടതോടെ കൂടുതൽ ഗ്രാമവാസികൾ കുട്ടികളുമായെത്തിയെന്ന് അധ്യാപകർ പറയുന്നു. പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, മികച്ച ക്ലാസ് മുറികൾ, മികച്ച അധ്യാപകർ, രാവിലെയും ഉച്ചയ്ക്കും ഭക്ഷണം എന്നിവ സർക്കാർ സ്കൂളിലുണ്ട്. എന്നാൽ കുട്ടികളെ സ്വകാര്യ സ്കൂളിൽ അയക്കാനാണ് ഗ്രാമവാസികളിൽ ഭൂരിഭാഗം പേരുടെയും താത്പര്യം. ഇതോടെ സമ്മാനം നൽകി…

Read More

വേനലവധി വെട്ടിച്ചുരുക്കി; സർക്കാർ സ്കൂളുകൾ തുറക്കുന്ന തിയതി പ്രഖ്യാപിച്ചു

Schools_students class

ബെംഗളൂരു: സർക്കാർ സ്കൂളുകളിലെ ക്ലാസുകൾ ഇക്കുറി മേയ് 16 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഒട്ടേറെ നാൾ സ്കൂളുകൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചിരുന്നു.ഇതു നികത്താനാണ് ഇക്കുറി വേനലവധി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. 228 ദിവസത്തെ പഠനദിനങ്ങളോടെ ഈ അധ്യയന വർഷത്തെ ‘പഠനം മെച്ചപ്പെടുത്താനുള്ള വർഷ’മായി പ്രഖ്യാപിച്ചാണ് ഉത്തരവിറക്കിയാട്ടുള്ളത്.

Read More

ഈ സർക്കാർ സ്‌കൂളിന് നൽകാൻ നഗരത്തിൽ വൈദ്യുതിയില്ല

ബെംഗളൂരു: കഴിഞ്ഞ ഏഴ് വർഷമായി വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്‌കൂൾ ബെംഗളൂരു നഗരത്തിലുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാനാകും. എന്നാൽ അങ്ങനെ ഒരു സ്കൂൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ മഴ പെയ്താൽ ക്ലാസ് മുറികളിലേക്ക് ഓടികയറേണ്ട അവസ്ഥയുള്ള ഒരു സ്കൂൾ. മഴ സമയത്ത് അകത്ത് ഇരുട്ടായതിനാൽ സ്‌കൂളിലെ ഏക അധ്യാപകൻ മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടെ ക്ലാസുകൾ എടുക്കുന്നത്. വിധാന സൗധയിൽ നിന്ന് 4 കിലോമീറ്റർ അകലെ അശോക് നഗറിലെ കമ്മീഷരിയറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന 1930-ൽ ആരംഭിച്ച ഗവൺമെന്റ്…

Read More

ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാറിന്റെ പുതിയ പദ്ധതി വരുന്നു.

ബെംഗളൂരു: വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി,സംസ്ഥാന പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്, ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കാനായി അധ്യാപകരെ പരിശീലിപ്പിക്കാൻഒരു സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാൻ പോകുന്നഈ  പദ്ധതിക്ക് ‘നനാഗു ശാലേ’ (സ്കൂൾ ഫോർ മി ടൂ) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പദ്ധതി കോപ്പൽ, ഹുബ്ബള്ളി–ധാർവാഡ് എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 33 വിദ്യാഭ്യാസ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. 1200 ബ്ലോക്ക് ഇന്റഗ്രേറ്റഡ് എജ്യുക്കേഷൻ റിസോഴ്‌സ് ടീച്ചർമാരെ ഉദ്ദേശിച്ചുള്ളതാണ് ഈ ‌പദ്ധതി. അവർ ഓരോ ബ്ലോക്കിലും…

Read More

ദക്ഷിണ കന്നഡയിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ ക്ഷാമം രൂക്ഷം

ബെംഗളൂരു : പൂർണ്ണ ശേഷിയിൽ ക്ലാസുകൾ നടത്താൻ സർക്കാർ സ്കൂളുകളെ അനുവദിച്ചിട്ടുണ്ടെങ്കിലും, കോവിഡ് -19 മൂലം ഇതിനകം ഒരു വർഷത്തിലേറെ ക്ലാസുകൾ നഷ്ടപ്പെട്ട ദക്ഷിണ കന്നഡയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഇപ്പോൾ നേരിടുന്നത് അധ്യാപകരുടെ ക്ഷാമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ താഴ്ന്നതും ഉയർന്നതുമായ 1,091 ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട് പ്രാഥമിക വിദ്യാലയങ്ങൾ. ഹൈസ്കൂളുകളിൽ ആകെ 181 ഗസ്റ്റ് ഫാക്കൽറ്റികൾ വേണ്ടിയിടത്ത് 109 ഒഴിവുകൾ മാത്രമാണ് ഇതുവരെ നികത്തിയത്.  

Read More
Click Here to Follow Us