മുഹമ്മദ് നബിയെക്കുറിച്ച് ഉപന്യാസ മത്സരം, ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യാതൊരുവിധ നിർദ്ദേശവും ലഭിക്കാതെ മുഹമ്മദ് നബിയെ കുറിച്ച് രഹസ്യമായി ഉപന്യാസ മത്സരം സംഘടിപ്പിച്ച ഗദഗ് ജില്ലയിലെ സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു.

ഗദഗ് താലൂക്കിലെ നാഗാവിയിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ അബ്ദുൾ മുനാഫ് ബിജാപൂരിനെയാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ സിദ്രാമപ്പ എസ്.ബിരാദാർ സസ്‌പെൻഡ് ചെയ്തത്.

പ്രധാനാധ്യാപകനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നാഗവി ഗവൻമെന്റ് ഹൈസ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന 43 വിദ്യാർത്ഥികൾക്ക് മുഹമ്മദ് നബിയെക്കുറിച്ചുള്ള പുസ്തകം നൽകിയ ശേഷം മറ്റ് അധ്യാപകരോടും വകുപ്പുകളോടും പറയാതെ പ്രധാനാധ്യാപകൻ ഉപന്യാസ മത്സരം സംഘടിപ്പിക്കുകയായിരുന്നു. പ്രഥമാധ്യാപകൻ അബ്ദുൾ മുനാഫ് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും 5000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഉപന്യാസ മത്സരം സംഘടിപ്പിക്കുകയും ചെയ്തു. പ്രാഥമികാന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതിനാൽ സസ്‌പെൻഡ് ചെയ്തതായി ഉത്തരവിൽ പറയുന്നു,

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

‘ഉപന്യാസമത്സരം നടത്തി 5000 രൂപ സമ്മാനം പ്രഖ്യാപിച്ചു’ വിദ്യാർത്ഥികളുടെ മനസ്സിൽ മതം അടിച്ചേൽപ്പിക്കാൻ സ്‌കൂളിലെ പ്രധാനാധ്യാപകൻ ശ്രമിക്കുന്നതായി മനസ്സിലായി. 5000 രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ ഇതിനു തയ്യാറായത്. വിദ്യാർത്ഥികളെ മതം മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. അതുകൊണ്ടാണ് താൻ ശ്രീരാമസേന പ്രവർത്തകരെ വിവരം അറിയിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ഒരു ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് തനിക്കറിയണമെന്നും രക്ഷിതാവായ ശരണപ്പ ഗൗഡ ഹപ്ലദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts