കുട്ടിയെ തട്ടികൊണ്ട് പോയി 15 ലക്ഷം വാങ്ങിയ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയ സംഭവത്തിൽ ബിരുദവിദ്യാർത്ഥിയും സുഹൃത്തും പോലീസ് പിടിയിൽ.

ചിക്കബെല്ലാപുര സ്വദേശിയും വിദ്യാർത്ഥിയുമായ സുനിൽ കുമാർ, സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികൽ സ്വദേശി നാഗേഷ്  എന്നിവരാണ് പോലീസ് പിടിയിൽ ആയത്.

കോളേജ് ഫീസടയ്ക്കാൻ മാർഗമില്ലാതായതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തനിസാന്ദ്ര സ്വദേശിയായ ഐ.ടി. ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തു. കുട്ടിയുടെ ഫോണിൽ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു .പണം നൽകി രക്ഷിതാവ് കുട്ടിയെ മോചിപ്പിച്ചു. ഇവരിൽ നിന്ന് 9 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us