ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാറിന്റെ പുതിയ പദ്ധതി വരുന്നു.

ബെംഗളൂരു: വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി,സംസ്ഥാന പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്, ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കാനായി അധ്യാപകരെ പരിശീലിപ്പിക്കാൻഒരു സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാൻ പോകുന്ന  പദ്ധതിക്ക്നനാഗു ശാലേ’ (സ്കൂൾ ഫോർ മി ടൂ) എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതി കോപ്പൽ, ഹുബ്ബള്ളിധാർവാഡ് എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 33 വിദ്യാഭ്യാസ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

1200 ബ്ലോക്ക് ഇന്റഗ്രേറ്റഡ് എജ്യുക്കേഷൻ റിസോഴ്‌സ് ടീച്ചർമാരെ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. അവർ ഓരോ ബ്ലോക്കിലും ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കും. എന്നിരുന്നാലും, ഇപ്പോൾ ഡിപ്പാർട്ട്‌മെന്റിൽ അത്തരം 700 അധ്യാപകർ മാത്രമാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts