ബസുകളിലെ ശബ്ദ മലിനീകരണത്തിന് എതിരെ കർണാടക ഹൈക്കോടതി.

ബെംഗളൂരു: ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ശബ്ദ മലിനീകരണത്തിനെതിരെ കർണാടക ഹൈക്കോടതി. ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വെക്കാനോ വീഡിയോ പ്ലേ ചെയ്യാനോ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കി.

ബസ് ജീവനക്കാര്‍ക്കും യാത്രികർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടിനെ പരിഗണിച്ചാണ് ഈ ഉത്തരവ്. ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ഇത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിന്മേലാണ് കോടതി ഇടപെടല്‍. യാത്രക്കാർ ഈ നിയമം അനുസരിച്ചില്ലെങ്കിൽ യാത്രക്കൂലി മടക്കി നൽകാതെ തന്നെ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സി (കര്‍ണാടക) ബസുകളിലെ കണ്ടക്ടര്‍മാര്‍ ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ വിലക്കും. പുതിയ ഉത്തരവ് ഉടന്‍ നടപ്പിലാക്കുമെന്നും ബസ് ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്യുമെന്നു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts