ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാറിന്റെ പുതിയ പദ്ധതി വരുന്നു.

ബെംഗളൂരു: വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി,സംസ്ഥാന പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്, ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കാനായി അധ്യാപകരെ പരിശീലിപ്പിക്കാൻഒരു സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാൻ പോകുന്നഈ  പദ്ധതിക്ക് ‘നനാഗു ശാലേ’ (സ്കൂൾ ഫോർ മി ടൂ) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പദ്ധതി കോപ്പൽ, ഹുബ്ബള്ളി–ധാർവാഡ് എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 33 വിദ്യാഭ്യാസ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. 1200 ബ്ലോക്ക് ഇന്റഗ്രേറ്റഡ് എജ്യുക്കേഷൻ റിസോഴ്‌സ് ടീച്ചർമാരെ ഉദ്ദേശിച്ചുള്ളതാണ് ഈ ‌പദ്ധതി. അവർ ഓരോ ബ്ലോക്കിലും…

Read More
Click Here to Follow Us