ദീപാവലി ആഘോഷത്തിനായി പെൺ സുഹൃത്തിനൊപ്പം ഫാം ഹൗസിലെത്തിയ 21 കാരനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു 

ബെംഗളൂരു: വനിതാ സുഹൃത്തുക്കളൊപ്പം വാരന്ത്യ ആഘോഷത്തിന് ഫാം ഹൗസിലെത്തിയ ബിരുദ വിദ്യാർത്ഥിയെ മർദ്ദിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍.

ചിക്കനഹള്ളിയിലെ ഫാം ഹൗസില്‍ 21കാരനായ ബി കോം ബിരുദ വിദ്യാർത്ഥി പുനിതാണ് കൊല്ലപ്പെട്ടത്.

രണ്ട് വനിതാ സുഹൃത്തുക്കളടക്കം ഏഴ് പേരാണ് ഫാം ഹൗസില്‍ അവധി ആഘോഷിക്കാനെത്തിയത്.

സുഹൃത്തിന്റെ പരിചയക്കാരന്റെ ഫാം ഹൗസായതിനാലാണ് സംഘം ഇവിടെ തെരഞ്ഞെടുത്തത്.

ദീപാവലിക്കായി കോളേജിന് അവധി നല്‍കിയ സമയത്തായിരുന്നു സംഭവം.

ഫാം ഹൗസിന് സമീപവാസികളായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ബാസവേശ്വര നഗർ സ്വദേശിയും സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായ പുനിതും സുഹൃത്തുക്കളും ഫാം ഹൗസിലെ കുളത്തില്‍ നീന്തുന്നതിനിടെ ഇവിടെയെത്തിയ അക്രമികള്‍ പുനിതിന്റെ വനിതാ സഹപാഠികളായ ചിത്രങ്ങള്‍ എടുക്കാൻ തുടങ്ങി. പുനീത് ഇത് ചോദ്യം ചെയ്തു. അക്രമി സംഘം ഇവിടെ നിന്ന് ഇതോടെ മടങ്ങി. രാത്രി 10.30ഓടെ വിദ്യാർത്ഥികള്‍ അന്താക്ഷരി കളിക്കുന്നതിനിടെ ഇവർ ആളുകളുമായി മടങ്ങി എത്തി പുനീതിനെ മർദ്ദിക്കുകയും ഒപ്പമുണ്ടായിരുന്നവരെ അധിക്ഷേപിക്കുകയുമായിരുന്നു.

വിറക് തടികകള്‍ കൊണ്ടുള്ള അടിയേറ്റ് അവശനായി വീണ 21കാരനെ സുഹൃത്തുക്കള്‍ കാറില്‍ ആശുപത്രിയിലെത്തിച്ചു.

ഇവിടെ നിന്ന് ആരോഗ്യ നില വഷളായ പുനീതിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

സംഘത്തിലെ പരിക്കേറ്റ മറ്റ് രണ്ട് പേരെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ രാമനഗര റൂറല്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകം, അതിക്രമിച്ച്‌ കയറല്‍, കയ്യേറ്റം അടക്കമുള്ള വകുപ്പുകളടക്കമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts