വൻ തുക ഫീസ് വാങ്ങി, അനുയോജ്യമായ വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണി സൈറ്റിന് പിഴ 

ബെംഗളൂരു: അനുയോജ്യയായ വധുവിനെ കണ്ടെത്തി നല്‍കാത്തതിന് മാട്രിമോണിയല്‍ സൈറ്റിന് 60,000 രൂപ പിഴ ചുമത്തി.

ബെംഗളൂരുവിലെ എംഎസ് നഗറില്‍ താമസിക്കുന്ന വിജയകുമാർ കെ എസ് എന്നയാളാണ് പരാതി നല്‍കിയത്.

വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദില്‍മില്‍ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്.

മാർച്ച്‌ 17ന് മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നല്‍കി. വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായി നല്‍കി. 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്ന് ദില്‍മില്‍ മാട്രിമോണി വാക്കാലുള്ള ഉറപ്പും നല്‍കി.

  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

എന്നാല്‍ ബാലാജിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ ദില്‍മില്‍ മാട്രിമോണിക്ക് കഴിഞ്ഞില്ല. ഇതോടെ വിജയ കുമാർ ഓഫീസിലെത്തി പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഏപ്രില്‍ 30 നാണ് പണം തിരികെ നല്‍കണമെന്ന് അഭ്യർത്ഥിച്ചത്. എന്നാല്‍ പണം തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു.

മെയ് 9 ന് വിജയകുമാർ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ദില്‍മില്‍ പ്രതികരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കോടതി വിജയകുമാറിന് അനുകൂലമായ ഉത്തരവിട്ടത്.

പരാതിക്കാരനെ ഒരു പ്രൊഫൈല്‍ പോലും കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫീസ് തിരികെ നല്‍കാനും നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചത്.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

ഫീസായി വാങ്ങിയ 30,000 രൂപയും സേവനം നല്‍കാത്തതിന് 20,000 രൂപയും മാനസിക ബുദ്ധിമുട്ടിന് 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും നല്‍കാൻ കോടതി ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
[masterslider id="10"]

Related posts