വരാന്‍ പോകുന്നത് വമ്പന്‍ പണി: എസ്ബിഐ അക്കൗണ്ടുള്ളവര്‍ ‘ജാഗ്രതൈ’

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകളോ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളോ ഉള്ള പല ഉപഭോക്താക്കളെയും പറ്റിച്ച്‌ പണം തട്ടിയെടുക്കുന്നതിന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് തട്ടിപ്പുകാര്‍.

റിവാര്‍ഡ് പോയിന്‍റുകളുടെ പേരിലാണ് തട്ടിപ്പ്. റിവാര്‍ഡ് പോയിന്‍റ് ലഭിച്ചിട്ടുണ്ടെന്നും അത് ഇന്ന് തന്നെ ഉപയോഗിക്കണം എന്നും പറഞ്ഞ് എസ്‌എംഎസ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഉദാഹരണത്തിന് എസ്ബിഐ ഉപഭോക്താവായ നിങ്ങള്‍ക്ക് 9,000 രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ പോയിന്‍റുകളുടെ കാലാവധി ഇന്ന് തന്നെ അവസാനിക്കുമെന്നും ഇവ ഉപയോഗിക്കാന്‍ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം എന്നുമായിരിക്കും മെസേജ്. ഡൗണ്‍ലോഡ് ചെയ്ത ശേഷം അക്കൗണ്ട് നമ്ബര്‍,മൊബൈല്‍ നമ്പർ , പാസ്വേഡ് തുടങ്ങിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൂരിപ്പിക്കാന്‍ ഉപഭോക്താവിനോട് ആവശ്യപ്പെടുന്നു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ഈ വിവരങ്ങളെല്ലാം തട്ടിപ്പുകാരിലേക്ക് എത്തുന്നു. ഇതോടെ തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് കാലിയാക്കും. ഉത്സവ സീസണില്‍ പലരും കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പേയ്മെന്‍റ് നടത്തിയിട്ടുണ്ട്.

ഇതിലൂടെ റിവാര്‍ഡ് പോയിന്‍റുകള്‍ കിട്ടിയിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കാന്‍ ഇടയുള്ളതുകൊണ്ടാണ് വീണ്ടും ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കാരണം

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

എസ്ബിഐയില്‍ നിന്നുള്ള എല്ലാ റിവാര്‍ഡ് പോയിന്‍റ് സന്ദേശങ്ങളും വ്യാജമാകണെന്ന് നിര്‍ബന്ധമില്ല.

എന്നാല്‍ എസ്ബിഐ ഒരിക്കലും ഇത്തരം സന്ദേശങ്ങളോടൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കാറില്ല. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി മാത്രമേ എസ്ബിഐ റിവാര്‍ഡ് പോയിന്‍റുകള്‍ ഉപയോഗിക്കാനാകൂ.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ഇതിനായി ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല. നിങ്ങള്‍ക്കും ഇത്തരമൊരു സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ജാഗ്രത പാലിക്കുക. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.

അത്തരം സന്ദേശങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക, ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നതാണ് നല്ലത്. ഇടപാടുമായി ബന്ധപ്പെട്ട ഒടിപി ആരോടും വെളിപ്പെടുത്തരുത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts