ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമം; യുവാവിന് ദാരുണാന്ത്യം 

ചെന്നൈ: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് വണ്ടല്ലൂർ-മിഞ്ചൂർ ഔട്ടർ റിങ് റോഡില്‍ വാഹനം ഇടിച്ചു മരിച്ചു.

ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ വിക്കി (19)യാണു മരിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു

ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണില്‍ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു.

മേഖലയില്‍ വാഹനാപകടങ്ങള്‍ വർധിക്കുന്നതായും യുവാക്കള്‍ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts