ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗം ലഭിക്കുമെന്ന് വിശ്വാസം; യുവാവ് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: ദീപാവലി ദിനത്തില്‍ മരിച്ചാല്‍ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്നും സ്വർഗം ലഭിക്കുമെന്നുമുള്ള വിശ്വാസത്തെ തുടർന്ന് 40കാരൻ ആത്മഹത്യ ചെയ്തു.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

കൃഷ്ണമൂർത്തി എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

ഇയാള്‍ നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്.

കുടുംബകലഹത്തിനിടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

കേസില്‍ ആറ് മാസം മുമ്പ് ഇയാള്‍ ജയില്‍മോചിതനായതാണ്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണമൂർത്തി ദീപാവലി ദിനത്തില്‍ മരിച്ചാലുള്ള ‘പ്രത്യേകതകളെ’ കുറിച്ച്‌ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നുവെന്ന വിവരം ലഭിച്ചത്.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കുമെന്നും സ്വർഗത്തിലെത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നത്രെ.

ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളുമായി സംസാരിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് കൃഷ്ണമൂർത്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വർഗം ലഭിക്കുമെന്നുമുള്ള വിശ്വാസമാണ് ഇയാള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണമായി കരുതുന്നതെന്ന് പോലീസ് പറയുന്നു.

  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
[masterslider id="10"]

Related posts