ബെംഗളൂരു: കർണാടകയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്.
ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കാൻ സ്‌കൂളുകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്, എല്ലാ വർഷത്തേയും പോലെ അവർക്ക് ഈ വർഷവും തുടരാം,ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രി നാഗേഷ് പറഞ്ഞു.
മതപരമായ കാരണം പറഞ്ഞ് ഹിജാബിന് വിലക്കേർപ്പെടുത്തിയ അതേ ബിജെപി സർക്കാർ ഗണേശ ചതുർത്ഥിക്ക് അനുമതി നൽകിയത് വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് കർണാടകയിൽ. വിദ്യാലയങ്ങളിൽ മതപരമായ ചിഹ്നങ്ങൾ അനുവദിക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് കർണാടക സർക്കാർ ഹിജാബിന് വിലക്കേർപ്പെടുത്തിയത്. ഹിജാബ് വിഷയത്തിലുള്ള സർക്കാർ നിലപാട് കപടമാണെന്ന് തെളിയിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെന്ന് കാമ്പസ് ഫ്രണ്ട് ആരോപിച്ചു. സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ഗണപതിയെ പ്രതിഷ്ഠിക്കാൻ വിദ്യാഭ്യാസ മന്ത്രി അനുമതി നൽകിയത് വർഗീയ ധ്രുവീകരണമുണ്ടാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ശ്രമമാണെന്ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അതാവുല്ല പുഞ്ചൽക്കാട്ടെ ട്വിറ്ററിൽ കുറിച്ചു. സർക്കാർ നിലപാട് അപലപനീയമാണ്. വിരോധാഭാസമെന്നു പറയട്ടെ, സ്ഥാപനങ്ങളിൽ മതപരമായ ആചാരങ്ങൾ അനുവദനീയമല്ല എന്ന് ഒരിക്കൽ പറഞ്ഞത് ഇതേ മന്ത്രി തന്നെയാണ് അതാവുല്ല കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.