4134 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങാൻ കർണാടക സർക്കാർ അനുമതി നൽകി

ബെംഗളൂരു: 4134 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങാൻ അനുമതി നൽകി കർണാടക സർക്കാർ. ഈ അധ്യയന വർഷം തന്നെ സ്കൂളുകൾ തുടങ്ങാനുള്ള അനുമതിയാണ് കർണാടക നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നു.

നിലവിലുള്ള സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങാനാണ് സർക്കാർ അനുമതി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ അനുമതി നൽകിയത്. നേരത്തെയും സമാനമായ രീതിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

2019-20 വർഷത്തിൽ 1000 സ്കൂളുകളിൽ ഇംഗ്ലീഷ് ഡിവിഷനുകൾ ആരംഭിക്കാനാണ് അനുമതി നൽകിയത്. അടുത്ത അധ്യയന വർഷത്തിൽ 1000 സ്കൂളുകളിൽ കൂടി ഇത്തരം ഡിവിഷനുകൾ തുടങ്ങാൻ അനുമതി നൽകി. ഇപ്പോൾ അനുവദിച്ച ഇംഗ്ലീഷ് മിഡിയം സ്കൂളുകളിൽ 1103 എണ്ണം ബെംഗഗളൂരു നോർത്തിലും 2897 എണ്ണം ബെംഗളൂരു സൗത്തിലുമാണ്. മറ്റ് സ്കൂളുകൾ 33 വിദ്യാഭ്യാസ ജില്ലകളിലായാണ് തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts